മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് വി ഡി സതീശൻ സംഭാവന പിരിക്കുന്നതില്‍ ഒരു തെറ്റുമില്ലാ !
സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളടക്കം പണം സ്വീകരിച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭാവന പിരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് സതീശന്റെ പ്രതികരണം.
തിരുവനന്തപുരം | മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ . രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന പിരിക്കുന്നതില്‍ എന്താണ് തെറ്റ്?, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണം പിരിക്കും. വ്യവസായികളുടെയും വ്യാപാരികളുടെയും കയ്യില്‍ നിന്നും പണം പിരിക്കാറുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പണം പിരിച്ചത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും സതീശന്‍ പറഞ്ഞു.സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളടക്കം പണം സ്വീകരിച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭാവന പിരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് സതീശന്റെ പ്രതികരണം.
സിഎംആര്‍എല്‍ സിഎഫ്ഓ കെ എസ് സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ ആദായനികുതി വകുപ്പ് പരിശോധനയില്‍ പണം കൈപറ്റിയിരുന്ന വിവരങ്ങളുള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. പണം കൈപ്പറ്റുന്നയാളുകളുടെ പേരിന്റെ ചുരുക്കരൂപങ്ങളാണ് കുറിപ്പുകളിലുണ്ടായിരുന്നത്. കെ കെ ( കുഞ്ഞാലിക്കുട്ടി), എ ജി ( എ ഗോവിന്ദന്‍), ഒ സി ( ഉമ്മന്‍ ചാണ്ടി), പി വി ( പിണറായി വിജയന്‍), ഐ കെ( ഇബ്രാഹിം കുഞ്ഞ്), ആര്‍ സി (രമേശ് ചെന്നിത്തല) എന്നിവരുടെ പേരുകളാണ് അതിലുള്‍പ്പെട്ടിരുന്നത്.
കുറിപ്പിലെ പേരുകാര്‍ക്ക് ഓഫീസിലോ വീട്ടിലോ നേരിട്ട് പണമെത്തിച്ചു നല്‍കുന്നതാണ് പതിവെന്ന് ബന്ധപ്പെട്ട ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ചിലയവസരങ്ങളില്‍ അവരുടെ പ്രതിനിധികള്‍ കമ്പനിയുടെ ഓഫീസിലെത്തും. പണം കൈപ്പറ്റിയതിന് രസീതോ മറ്റു രേഖകളോ ആരും നല്‍കിയിരുന്നില്ലെന്നും മൊഴികളിലുണ്ട്. തന്റെ നിര്‍ദേശപ്രകാരമാണ് പണം നല്‍കുന്നതെന്ന് ശശിധരന്‍ കര്‍ത്തയും സമ്മതിച്ചതായി ആദായനികുതിവകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി ഇതില്‍ കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെയുണ്ടായിട്ടുള്ളതെന്ന് സിപിഎം വിമര്‍ശിച്ചു