“അരി കൊമ്പമ്പന് ഭാര്യയും മക്കളും ഉണ്ട് ? “അരിക്കൊമ്പനെ യാത്രയാക്കാൻ ഇണയും കുട്ടികളുമെത്തി”എന്നത് ചിലരുടെ ജല്പനങ്ങൾ ശാസ്ത്രീയ അടിത്തറയില്ല, ഡോ. അരുൺ സക്കറിയ

.കാട്ടുപന്നികളുടെ കാര്യത്തിൽ എന്നപോലെ എന്നപോലെ ജനവാസ മേഖലയിലേക്കു കടന്നു കയറി മനുഷ്യനു ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളുടെ എണ്ണംവർധിച്ചാൽ നിയന്ത്രിത ഉന്മൂലനം ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

0

പത്തനംതിട്ട | അരിക്കൊമ്പനെ യാത്രയാക്കാൻ ഇണയും കുട്ടികളുമെത്തി എന്ന മട്ടിലുള്ള പറച്ചിലുകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലന്നു .മയക്കുവെടി വച്ച് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നതിനു നേതൃത്വം നൽകിയ ഡോ. അരുൺ സക്കറിയ പറഞ്ഞു .അതൊക്കെ ചിലരുടെ ജല്പനങ്ങൾ മാത്രമാണ് .
അരിക്കൊമ്പന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന പ്രചാരണം അസംബന്ധമെന്ന് അദ്ദേഹം പറഞ്ഞു . കെട്ടുകഥകളാണ് ചിലർ പ്രചരിപ്പിക്കുന്നത് ,ആനകള്‍ക്ക് കുടുംബജീവിതമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ നടന്ന മാധ്യമസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആനകള്‍ ഇണചേരുന്നത്‌ 5 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്‌. ഈ ഇടവേള 10 വര്‍ഷം വരെ നീണ്ടേക്കാം. ആനക്കൂട്ടങ്ങളില്‍ സ്വവര്‍ഗാനുരാഗസമാനമായ ചേഷ്‌ടകളും കാണാറുണ്ട്‌. പിടിയാനകള്‍ക്ക് ചെറുപ്പക്കാരുമായല്ല, 40- 50 വയസുള്ള കൊമ്പന്‍മാരുമായാണ്‌ ഇണചേരാന്‍ താത്‌പര്യം.ഫിഷന്‍ ഫ്യൂഷന്‍ സംവിധാനത്തിലാണ്‌ ആനകളുടെ സംഘരീതി. കുറച്ചുപേര്‍ ഇടയ്‌ക്ക്‌ പിരിഞ്ഞുപോകും. മുതിര്‍ന്ന പിടിയാനകള്‍ ചിലപ്പോള്‍ ചെറുസംഘങ്ങളായി പിരിഞ്ഞുപോകും. എങ്കിലും ബന്ധുക്കളെ മറക്കില്ല. കൃത്യമായ മേഖലകളില്‍ ജീവിക്കുന്ന ശീലമില്ല. എന്നാല്‍, സ്ഥിരം മേച്ചിൽസ്ഥലങ്ങളുണ്ടാകാം. ഭക്ഷണത്തിനായി ദീര്‍ഘസഞ്ചാരങ്ങള്‍ നടത്താനും ആനകള്‍ മടി കാണിക്കാറില്ലെന്ന് അരുൺ സക്കറിയ പറയുന്നു.

ചില ആനകളിൽ അരിയോട് ഇഷ്ടം വരുന്നത് അവയുടെ ജനിതക സ്വഭാവം മൂലമാണ്അരി കഴിക്കുന്നതിനാൽ ഇത്തരം ആനകൾക്ക് നല്ല തലയെടുപ്പും ശക്തിയുമാണ്. വിട്ട സ്ഥലങ്ങളിലേക്ക് ആന തിരികെ വന്ന ചരിത്രമുണ്ടെങ്കിലും അരിക്കൊമ്പൻ ഇനി തിരികെ വരാൻ സാധ്യത കുറവാണെന്ന് പറഞ്ഞു കാരണം, അവിടെ ധാരാളം തീറ്റിയും വെള്ളവുമുണ്ട്. തമിഴ്നാട്ടിലെ അപ്പർ കോതയാൽ വനമേഖലയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് ഓഫിസിൽ ഇപ്പോഴും അരിക്കൊമ്പന്റെ കഴുത്തിലെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്നുണ്ട്. വിതുരയിൽ നിന്ന് ഏകദേശം 100 കിമീ അകലെയാണ് കോതയാർ വനം. അരിക്കൊമ്പനെ യാത്രയാക്കാൻ ഇണയും കുട്ടികളുമെത്തി എന്ന മട്ടിലുള്ള പറച്ചിലുകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലന്നു അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി .

കാട്ടിനുള്ളിൽ ഭക്ഷണവും ജലവും കുറയുന്ന സാഹചര്യത്തിൽ വനജീവികളും മനുഷ്യരും തമ്മിൽ സംഘർഷമല്ല, സഹജീവനമാണ് വേണ്ടത് .കാട്ടുപന്നികളുടെ കാര്യത്തിൽ എന്നപോലെ എന്നപോലെ ജനവാസ മേഖലയിലേക്കു കടന്നു കയറി മനുഷ്യനു ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളുടെ എണ്ണംവർധിച്ചാൽ നിയന്ത്രിത ഉന്മൂലനം ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ കടുവ സംരക്ഷണ ഫൗണ്ടേഷൻ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ നടത്തിയ സംഗമത്തിൽ .പങ്കെടുത്തു സംസാരിക്കുകയായിരുന്നു അരുൺ സക്കറിയ.
ഒറ്റയാൻ എന്നറിയപ്പെടുന്ന ആനകളും ഇപ്പോൾ ഒന്നോ രണ്ടോ കൊമ്പനാനകളെ കൂട്ടുപിടിച്ച് സംഘം ചേരുന്ന പ്രവണത കാണാനാവും. ആനകളുടെയും മറ്റു വന്യജീവികളുടെയും സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമാണ്. കാടിനുള്ളിൽ അധിനിവേശ സസ്യങ്ങൾ വർധിക്കുന്നത് അപകടകരമാണ്. വനാതിർത്തികളോടുചേർന്നു കഴിയുന്ന ജീവിയാണ് ആന.പ്രായവും പരുക്കും മൂലം ഇരപിടിക്കാൻ കഴിയാതാകുന്ന കടുവകളാണ് കാടിറങ്ങുന്നത്. ഇത്തരത്തിലുള്ള മനുഷ്യ–വനജീ.മുഖാമുഖം വർധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കാര്യങ്ങളെ സമഗ്രമായി കാണാനുള്ള നയങ്ങളാണ് വേണ്ടത്.

മയക്കുവെടി കാണാൻ കൂടുന്ന ജനക്കൂട്ടം വലിയ ഭീഷണിയാണ്. പൊലീസ് 144 പ്രഖ്യാപിച്ച ശേഷമേ ഇത്തരം ചുമതലകളിലേക്ക് കടക്കാനാവൂ. വിഡിയോ എടുക്കാനെത്തുന്നവരുടെ എണ്ണവും വർധിച്ചു. സ്വയംരക്ഷയ്ക്കു പുറമെ വനംവകുപ്പു ജീവനക്കാരുടെയും കാണാനെത്തുന്നവരുടെയും സുരക്ഷ ഉറപ്പാക്കേണ്ട അധിക വെല്ലുവിളിയാണ് നേരിടേണ്ടിവരുക .22 വർഷത്തിനിടെ 650 വന്യജീവികളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ടെന്നു ഡോ. അരുൺ പറഞ്ഞു. ഒരു വർഷം ഏകദേശം ഇരുപതിനായിരം വനജീവികളെയാണ് വനം വകുപ്പ് രക്ഷപ്പെടുത്തുന്നത്.

കേരളത്തിലെ വനം മലഞ്ചരിവുകളിലായതിനാൽ മയക്കുവെടി വയ്ക്കുന്നത് ദുഷ്കരമാണ്. മയങ്ങിപ്പോകുന്ന ആന വീണാൽ ഉരുണ്ടു കൊക്കകളിലേക്കു വീണുപോകും.കല്ലൂർ കൊമ്പൻ, പിടി 7, അരിക്കൊമ്പൻ തുടങ്ങി 63 കാട്ടാനകളില്‍ ചിലതിനെ കുങ്കിയാക്കുകയും മറ്റുള്ളവയെ വനത്തിലേക്കു തിരിച്ചുവിടുകയും ചെയ്ത വനജീവി വിദഗ്ധനാണ് അരുൺ. 33 കടുവകളെയും നൂറോളം പുലികളെയും മയക്കുവെടി വച്ച് ഉൾക്കാട്ടിൽ വിട്ടു. പലതവണ തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയിട്ടുണ്ട്. ഒരു സഹപ്രവർത്തകൻ മരിച്ചത് ഇന്നും വേദനയാന്നും അരുൺസക്കറിയ പറഞ്ഞു .കാട്ടാനകളിൽ ക്ഷയരോഗം ലോകത്തു തന്നെ ആദ്യം കണ്ടെത്തിയ വനജീവി ഡോക്ടറാണ് ഡോ. അരുൺസക്കറിയ .

You might also like

-