നേര്യമംഗലത്ത് പൊതുമരാമത്ത് വകുപ്പിന് റോഡില്ല, റോഡ് വനമാണ് ! കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യഘാതങ്ങൾ ഉണ്ടാക്കും

ചീഫ് ജസ്റ്റിസ് നിതിൻ ജെൻഡറും ,ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങുന്ന കേരളാ ഹൈക്കോടതിയുടെ കോടതി രണ്ട് അംഗ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിലൂടെ രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ഈ പ്രദേശത്തെ 14.5 കീലോമീറ്റർ ദൂരം വരുന്ന റോഡ് വനമായി പ്രഖ്യപിച്ച് ഉത്തരവിട്ടിരിക്കുകയാണ്

അടിമാലി | കേരളാ ഹൈക്കോടതിയിൽ നിന്നും 2025 ജൂലൈ 11 വെള്ളിയാഴ്ച്ച ഉണ്ടായ വിധി ദൂരവ്യാപക പ്രത്യഘാതങ്ങൾ ഉണ്ടാക്കും ഹൈക്കോടതി വിധി പ്രകാരം കൊച്ചി ധനുഷ്‌കോടി 440 കീലോമീറ്റർ ദൂരം വരുന്ന ദേശീയപാതയിൽ എറണാകുളം ഇടുക്കിജിയുടെ അതിർത്തിയിൽ നേര്യമംഗലം പാലം കടന്നാൽ റോഡ് അവസാനിക്കുന്നു .പിന്നീട് റോഡ് പ്രത്യക്ഷമാകുന്നത് വാളറ പിന്നിടുമ്പോഴാണ് നേര്യമംഗലം മുതൽ വാളറ 14 .5 കീലോമീറ്റർ പ്രദേശത്ത് റോഡ് നിലവിൽ ഉണ്ടെങ്കിലും തത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് റോഡിന് മേൽ അവകാശങ്ങൾ ഇല്ലാതായിരിക്കുകയാണ് ! . ചീഫ് ജസ്റ്റിസ് നിതിൻനിതിൻ ജാംധാറും ,ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങുന്ന കേരളാ ഹൈക്കോടതിയുടെ രണ്ട് അംഗ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിലൂടെ രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ഈ പ്രദേശത്തെ 14.5 കീലോമീറ്റർ ദൂരം വരുന്ന റോഡ് വനമായി പ്രഖ്യപിച്ച് ഉത്തരവിട്ടിരിക്കുകയാണ് .തൊടുപുഴ സ്വദേശിയും ബി ജെ പി സംസ്ഥാന പരിസ്ഥിതി സെൽ ചെയർമാനുമായ എം എൻ ജയചന്ദ്രൻ സമർപ്പിച്ച WP(C) NO. 30391 OF 2024 (S) കേസ് പരിഹനിച്ചാണ് കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് .

ഹർജിക്കാരന്റെ ആവശ്യം

ദേശീയപാത 85 ൽ നേര്യമംഗലം മുതൽ വാളറ വരെ പ്രദേശത്തെ 14 .5 കിലോമീറ്റർ പ്രദേശത്ത് റോഡ് നിർമ്മിക്കുകമ്പോൾ 2100 മരങ്ങൾ മുറിച്ചു നീക്കേണ്ടിവരുമെന്നു ഇതു കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നു ഈറോഡ് മലയാറ്റൂർ ഇടയാർ റിസർവ്വ് ആണെന്നും പ്രദേശം റിസേർവ് വനമായതിനാൽ 1980 ലെ വാനനിയമം ബാധകമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബി ജെ പി സംസ്ഥാന പരിസ്ഥിതി സെൽ ചെയർമാൻ എം എൻ ജയചന്ദ്രൻ കോടതിയെ സമീപിച്ചത് ( Writ Petition (Civil) praying inter alia that in the
circumstances stated in the affidavit filed along with the WP(C) the
High Court be pleased to stay all further proceedings including the
constmuction activities and felling of trees in both sides of NH-85
Neryamangalam-Valara stretch in Re-Survey No.51 to 87 except Resurvey No.53 of Mannamkandam Village without getting permission from
the Central Government under Section 2 of the Forest Conservation Act
1980 in the interest of justice..) 1980 ലെ വനസംരക്ഷണ നിയമത്തിലെ സെക്ഷൻ 2 പ്രകാരം കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാതെ മന്നാംകണ്ടം വില്ലേജിലെ റീ-സർവേ നമ്പർ 51 മുതൽ 87 വരെയുള്ള നേര്യമംഗലം-വാളറ ഭാഗത്തെ റീ-സർവേ നമ്പർ 53 ഒഴികെയുള്ള NH-85 ന്റെ ഇരുവശങ്ങളിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങളും മരം മുറിയും ഉൾപ്പെടെയുള്ള എല്ലാ തുടർ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ടായിരുന്നു എം എൻ ജയചന്ദ്രന്റെ ഹർജി .

സംസ്ഥാന സർക്കാർ കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ റോഡ് വനമായി മാറി

ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയോടും വനം പൊതുമരാമത്ത് ,റവന്യൂ വകുപ്പുകളോടും വിശദികരണം തേടിയെങ്കിലും .ചീഫ് സെക്രട്ടറിക്ക് വേണ്ടി വനവകുപ്പു അഡിഷണൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ മാത്രമാണ് സർക്കാർ നിലപട് വ്യക്തമാക്കിയും സംസ്ഥാനസർക്കാരിന്റെ മുഴുവൻ വകുപ്പുകളെയും പ്രതിനിധികരിച്ചു സത്യവാങ്മൂലം സമർപ്പിച്ചിത്. സംസ്ഥാന സർക്കാരിന് വേണ്ടി കെ ആർ ജ്യോതിലാൽ സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരന്റെ വാദം പൂർണ്ണമായി അംഗീകരിച്ച് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 .5 കീലോമീറ്റർ
ദൂരത്തിലുള്ള പ്രദേശം വനമാണെന്നും .ഈപ്രദേശം മലയാറ്റൂർ ഇടയാർ റിസേർവ് വനമാണെന്നും .സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി .സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ചകോടതി ജൂലായ് 11 ന് ഒരേസമയം രണ്ട് ഇടക്കാല ഉത്തരവുകൾ ഒരുമിച്ച് പുറപ്പെടുവിച്ചു.

കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യഘാതങ്ങൾ ഉണ്ടാക്കും

ആദ്യ ഉത്തരവിൽ അവസാനഭാഗം ഇങ്ങനെ പറയുന്നു , ” ഇന്നത്തെ കണക്കനുസരിച്ച്1068 ലെ ആക്ട് II, 1952 ലെ ആക്ട് III, 1962 ലെ ആക്ട് 4, 1980 ലെ ആക്ട് 69 എന്നിവ സംയുക്തമായി പരിഗണിച്ചതിൽ നിന്നും, 1895 ജൂലൈ 1 ന് പുറപ്പെടുവിച്ച വനവിജ്ഞാപനത്തിൽ നിന്നും ഈ പ്രദേശം ഒഴുവാക്കപ്പെടാത്തതിനാൽ ,1895 ജൂലൈ 1 ലെ വിജ്ഞാപനത്തിൽ പറയും പ്രകാരം ഈ പ്രദേശം ഉൾപ്പെടുന്ന മേഖലയുടെ “നിയമപരമായ പദവി വനമായി തന്നെ തുടരുമെന്ന് സംസ്ഥാനം സത്യവാങ്മൂലം ചെയ്ത നിലപാട് അറിയിച്ചതിനാൽ ഈ പ്രദേശം വനമായി തന്നെ കണക്കാക്കേണ്ടതുണ്ട് എന്ന് കോടതിപറയുന്നു .

അതിനാൽ, NHAI യും മറ്റു നടത്തിക്കൊണ്ടിരിക്കുന്ന റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിയമപരമായി ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ഈ പ്രദേശത്തിന്റെ നിയമപരമായ പദവി വനം (റിസേർവ് ഫോറെസ്റ്റ് ) ആയതിനാൽ . 2024 സെപ്റ്റംബർ 12-ന് പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച, എക്സിബിറ്റ്-പി 4-ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തിയിൽ ,(വനഭൂമി വനേതര ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനുള്ള അനുമതി ഇല്ലാത്തതിനാൽ ) എൻ‌എച്ച്‌എ‌ഐക്ക് ഈ ഭൂമിക്ക് മേൽ യാതൊരു അധികാരവും നിയന്ത്രണ ഉത്തരവുകളും ഇല്ലാ എന്ന് വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തിൽ എൻ‌എച്ച്‌എ‌ഐ ക്കോ സംസ്ഥാന സർക്കാരിനോ റോഡ് നിർമ്മാണം ഈ മേഖലയിൽ തുടരണമെങ്കിൽ പ രിസ്ഥിതി മന്ത്രാലയത്തിനും അനുമതിക്കായി അപേക്ഷിക്കുകയും, അനുമതി ലഭിക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്ന് അനാവശ്യ കാലതാമസം ഉണ്ടായാൽ , സമയബന്ധിതമായ ഉത്തരവുകൾക്കായി ഈ ഹർജിയിൽ തന്നെ അപേക്ഷ നല്കാൻ എൻ‌എച്ച്‌എ‌ഐക്ക് അവകാശം ഉണ്ട് എന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളത് . വിധിപ്രകാരം നേര്യമംഗലം മേഖലയിൽ പൊതുമരാമത്തിനു റോഡ് ഉണ്ടങ്കിലും നിയപരമായി പൊതു മരാമത്ത് വകുപ്പിനു ഭൂമിക്ക് മേൽ അവകാശമോ ഉടമസ്ഥയോ ഇല്ലാ ഈ പ്രദേശത്തു ഇനിമുതൽ വനനിയമങ്ങൾ മാത്രമായിരിക്കും ബാധകം .

ഇതേ ദിവസം തന്നെ പുറപ്പെടുവിച്ച രണ്ടാമത്തെ ഉത്തരവിൽ ഇതുവരെ നേര്യമംഗലം മേഖലയിൽ ദേശീയപാത അതോറിട്ടി നടത്തിയ നിർമ്മാണ പ്രവർത്തികൾ നിയമ വിരുദ്ധമെന്ന് പറഞ്ഞുകോടതി ഉടൻ നിർത്തിവെക്കാൻ നിർദേശം നൽകുന്നു , ഉത്തരവിൽ അവസാന ഭാഗം കോടതി ഇങ്ങനെ പറയുന്നു “‘ഈ ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കാതെ, ചീഫ് സെക്രട്ടറി ഉടനടി നിർമ്മാണപ്രവൃത്തികൾ നടത്തിയത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണം .ഇന്ന് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ 2025 ജൂലൈ 14 തിങ്കളാഴ്ച മെമ്മോ വഴി രേഖപ്പെടുത്തും.
സംസ്ഥാനസർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ള (സംരക്ഷിത വനം) നിലപാടിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ, അത് ഗുരുതരമായ നിയമ ലംഘനത്തിനും മോശം പെരുമാറ്റത്തിനും കാരണമാകും, ഇത് ചീഫ് സെക്രട്ടറി ശ്രദ്ധിക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത് നിയമലംഘനമായി മാത്രമല്ലകാണുന്നതെന്നും , സംസ്ഥാനത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചത് അച്ചടക്ക ലംഘനമായും കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു
8. എക്സിബിറ്റ്-പി4 (വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുള്ള അനുമതിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ തടയാൻ എൻഎച്ച്എഐയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉടൻ സന്ദേശങ്ങൾ വഴി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ പറഞ്ഞതനുസരിച്ച്, കൊച്ചിയിലെ പ്രോജക്ട് ഡയറക്ടർ വഴി ഉദ്യോഗസ്ഥർ അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും എൻഎച്ച്എഐയുടെ സ്റ്റാൻഡിംഗ് കൗൺസൽ അറിയിച്ചു .
സന്ദേശങ്ങളുടെ പകർപ്പുകൾ രേഖപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് NHAI യുടെ സ്റ്റാൻഡിങ് കൗൺസൽ കോടതിയെ അറിയിച്ചു . തങ്ങൾക്ക് അധികാരവും ഉടമസ്ഥയും ഇല്ലാത്ത സ്ഥലത്ത് NHAI ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തിയെ കൂടുതൽ ഗൗരവമുള്ളതായികാണുന്നതായും കോടതി വിലയിരുത്തി .
കോടതി വിധിയിലൂടെ യഥാർത്ഥത്തിൽ നേര്യമംഗലം മുതൽ വാളറ വരെ ദൂരത്തിലുള്ള 14 .5 കീലോമീറ്റർ റോഡ് വനമായി മാറുകയും പൊതുമരാമത്ത് വകുപ്പിന് റോഡിനുമേൽ ഇതുവരെയുണ്ടായിരുന്ന ഉടമസ്ഥയും അവകാശവും കവർന്നെടുക്കപ്പെട്ടിരിക്കുകയുമാണ് .

കോടതി വിധിയിലൂടെ സംഭവിച്ചത് എന്ത് ? പ്രതിസന്ധി മറികടക്കാൻ എന്തുചെയ്യണം ?.
അനുമതി ലഭിച്ച സ്ഥലത്തുമാത്രം നിർമ്മാണം അനുമതി വാങ്ങി ദേശീയപാത നിർമ്മാണം തുടരാം എന്നാണ് കോടതി ഉത്തരവിലൂടെ വ്യകത്മാക്കിയിട്ടുള്ളത് . ജൂലൈ 11 ലെ ഹൈക്കോടതി വിധിയിലൂടെ രണ്ട് നൂറ്റാണ്ടായി ഉപയോഗിച്ചുകൊണ്ടിരിന്ന റോഡിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിന് നഷ്ടമാകുകയും പ്രദേശം മലയാറ്റൂർ ഇടയാർ റിസേർവ് ആയി മാറുകയും ചെയ്തു . പ്രദേശത്തേക്കുള്ള കടന്നുകയറ്റത്തെ വനനിയമങ്ങൾക്ക് വിരുദ്ധമായി കണ്ട്‌ വനവകുപ്പിന് ഇനി പൗരനുമേൽ കേസ്സെടുക്കാനാകും .ദേശീയപാത നിർമ്മാണം ഈ മേഖലയിൽ തുടരണമെങ്കിൽ സംസ്ഥാന സർക്കാർ ഇപ്പോൾ കോടതിയിൽ കൊടുത്തിട്ടുള്ള സത്യവാങ്മൂലം പിൻവലിച്ച് .14 .5 കീലോമീറ്റർ ദൂരത്തിലുള്ള പ്രദേശം റോഡ് എന്ന് തിരുത്തി സത്യവാങ്മൂലം സമർപ്പിക്കണം ,അല്ലെങ്കിൽ പ്രസ്തുത പ്രദേശത്തെ റിസർവ്വ് വനത്തിന്റെ ഗണത്തിൽ നിന്നും ഒഴുവാക്കി ഡി റിസർവ്വ് ചെയ്യാൻ കേന്ദ്രസർക്കാരിന് അപേക്ഷനൽകി ഡി നോട്ടിഫൈ ചെയ്തും പ്രശ്നം പരിഹരിക്കാൻ കഴിയും . അതുമല്ലങ്കിൽ റോഡ് നിർമ്മാണത്തിലൂടെ നഷ്ട്ടമാകുന്ന ഭൂമിക്ക് പകരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയമായി പകരം ഭൂമിയോ ഭൂമിയുടെ വിലയോ നൽകി പ്രശ്നം പരിഹരിക്കാം .

കോടതി പരിഗണിക്കതെന്ത് ?
കിരൺ സിജു V /S സ്റ്റേറ്റ് ഓഫ് കേരള കേസിൽ (WP(C) 10978/24) മുൻപ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി കോടതി പരിഗണിച്ചതേ ഇല്ല . റോഡിന്റെ മധ്യഭാഗത്തുനിന്ന് 50 അടി വീതം ഇരുവശത്തേക്കും റോഡ് പുറമ്പോക്ക്‌ ആണെന്നും ആയത് പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണെന്നും റോഡിന്റെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും വനംവകുപ്പ് തടസ്സപ്പെടുത്തരുത് എന്നും ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 28-05-2024ൽ ഉത്തരവിട്ടിരുന്നു .ഈ വിധിയാണ് പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോൾ പരിഗണിക്കാതെ പോയത് . 2024 മെയ് 28 ന് ഉണ്ടായ വിധിയെ തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ നിബന്ധനകൾക്ക് പ്രകാരം നേര്യമംഗലം മുതൽ വാളറ വരെയുള്ള പ്രദേശത്ത് 10 മീറ്റർ വിധിയിൽ ടാറിങ്ങും ഇരുവശങ്ങളിൽ ഓരോ മീറ്റർ വീതിയിൽ ഓടയും നിർമ്മിക്കാൻ ആരംഭിച്ചത് . കോടതി ഉത്തരവ് പ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള . 2 .30 ഏക്കർ സ്ഥലത്ത് മാത്രമാണ് .ഈസ്ഥലം പുതിയതായി നിർമ്മിക്കുന്ന നേര്യമംഗലം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനും മൂന്നോളം കൊടുവളവുകളുടെ വീതികുട്ടിയുള്ള നിർമ്മാണത്തിനുമാണ് ഏറ്റെടുത്തടുത്ത് .ഭൂമി ഏറ്റെടുക്കുന്നതിലേക്കായി അഞ്ചുകോടിയിലധികം രൂപ ദേശീയപാത അതോറിറ്റി വനം വകുപ്പിന് കൈമാറിയിട്ടുണ്ട് .
കോടതി വിധി ദേശീയപാത വികസനത്തെ മാത്രമല്ല ബാധിക്കുക രാജഭരണകാലത്തെ വനവിജ്ഞാപനത്തിൽ , ഇടുക്കി ജില്ലയിലെ നിരവധി ജനവാസകേന്ദ്രങ്ങളും പട്ടങ്ങളും വനവിജ്ഞാപനത്തിൽ ഉൾപെട്ടുകിടക്കുന്നതിനാൽ കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്ന്ന് നിയമ വിദഗദ്ധർ വിലയിരുത്തുന്നത്  ,വനത്തിന്റെ ഗണത്തിൽ പെട്ട് കിടക്കുന്ന പട്ടയഭൂമികൾ പലതു നിയമകുരുക്കിലേക്കാണ് നീങ്ങുന്നത് . കോടതി വിധി ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതിനാൽ ആലുവ പെരിയാർ തീരം മുതൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ വരെ വിശാലമായികിടക്കുന്ന മലയാറ്റൂർ ഇടയാർ റിസേർവിൽനിന്നും ജനവാസമേഖലകളും റോഡുകളും കൃഷിയിടങ്ങളും ഡീനോട്ടിഫൈചെയ്ത വനത്തിന്റെ ഗണത്തിൽ നിന്നും ഒഴുവാക്കിയില്ലങ്കിൽ ഇടുക്കിയിൽ മാത്രമല്ല നിയമക്കുരുക്ക് ഉണ്ടാകാൻ പോകുന്നത് എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളും നിയമകുരുക്കിൽ ഉൾപെടും .

You might also like

-