ലോക്ഡൗണിൽ ഇളവില്ല, വാരാന്ത്യ ലോക്ക്ഡൗൺ നാളെയും തുടരും

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തുശതമാനത്തിൽ കുറയാത്ത പശ്ചാത്തലത്തിലാണ് ഇളവ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്

0

സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരും. പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവസഭകള്‍ ആവശ്യപ്പെട്ടിരുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് കൊവിഡ് അവലോകന യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തുശതമാനത്തിൽ കുറയാത്ത പശ്ചാത്തലത്തിലാണ് ഇളവ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്.

നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്ന കാര്യം ചർച്ച ചെയ്യാനായിരുന്നു ഇന്ന് അവലോകന യോഗം ചേർന്നത്. എന്നാൽ, ടിപിആർ കുറയാത്തതിനാൽ കൂടുതൽ ഇളവുകൾ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. പത്തു ശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഒന്നര മാസത്തോളം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടിപിആർ കുറയാത്തത് കാര്യമായ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

വാരാന്ത്യ ലോക്ക്ഡൗൺ നാളെയും പതിവുപോലെ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും. അന്നത്തെ അവലോകത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.

You might also like

-