അൻവർ വിഷയം ,കോൺഗ്രസ് കീഴടങ്ങിയെന്ന് പൊതുസമൂഹത്തിന് തോന്നുംവിധം ഒത്തുതീർപ്പും വേണ്ട
സതീശനെ മാത്രം ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു
തിരുവനന്തപുരം| പി വി അൻവറിന്റെ പരസ്യ വിമർശനം തുടരുന്നതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. കോൺഗ്രസ് കീഴടങ്ങിയെന്ന് പൊതുസമൂഹത്തിന് തോന്നുംവിധം ഒത്തുതീർപ്പും വേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. സതീശനെ മാത്രം ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അൻവർ മത്സരിക്കും എന്നതിൽ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ജമ്മു കശ്മീരിൻ്റെ നല്ല ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നതെങ്കിലും, പഹൽഗാമിൽ സംഭവിച്ചതൊന്നും മറക്കില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഞങ്ങൾ ഭാവിയിലേക്കാണ് നോക്കുന്നത്, പക്ഷേ ഞങ്ങൾ മറക്കില്ല. തീവ്രവാദികൾക്കായുള്ള വേട്ട ഉപേക്ഷിക്കുകയുമില്ലെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പഹൽഗാമിൽ ജമ്മു കശ്മീർ മന്ത്രിസഭയുടെ പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.അവസാന നിമിഷവും മത്സരിക്കുമെന്ന മുന്നറിയിപ്പ് നൽകി യുഡിഎഫിലെത്താൻ പരിശ്രമിക്കുകയാണ് പി വി അൻവർ. അൻവറിൻ്റെ പരാമർശങ്ങൾ സതീശനെ കൂടി ഉന്നമിട്ടാണ്. സ്വന്തം നിലയിൽ മത്സരിക്കുന്ന കാര്യത്തിൽ കെ സി വേണുഗോപാലിനെ കണ്ട ശേഷം അന്തിമ തീരുമാനം എന്നാണ് പി വി അൻവറിന്‍റെ പുതിയ പ്രഖ്യാപനം. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ തുറന്നടിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. യുഡിഎഫിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിലമ്പൂരിൽ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും അൻവര്‍ കൂട്ടിച്ചേർത്തു.
അതേസമയം പി വി അൻവറിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ തമ്മിൽ കൂടിയാലോചന. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ലീഗ് നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണ്. മുതിർന്ന നേതാക്കളുമായാണ് ആശയ വിനിമയം നടത്തുന്നത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്,