“ഇതുപോലെ നാറിപ്പുളിച്ച ഇടത് സർക്കാർ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല”സംസ്ഥാന സർക്കാരിനെതിരെ കെ സുധാകരൻ

മാസപ്പടി വിവാദത്തിൽ നിയമ പോരാട്ടത്തിനാണ് കോൺഗ്രസ് തീരുമാനം. ഏതറ്റം വരെയും കോൺ​ഗ്രസ് പോരാടും. മുഖ്യമന്ത്രിക്ക് കസേരയിൽ ഇരിക്കാൻ ലജ്ജയില്ലേ. പ്രതികരിക്കാൻ ഇടത് നേതാക്കൾക്ക് നട്ടെല്ല് ഇല്ല. പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തിക്കണമെന്നും സുധാകരൻ പറഞ്ഞു.

0

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ നാറിപ്പുളിച്ച ഇടത് സർക്കാർ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല. പിണറായി വിജയൻ ധിക്കാരിയായ മുഖ്യമന്ത്രിയാണ്. ഭരണരംഗത്ത് ഇതുപോലത്തെ തകര്‍ച്ച ഇതുവരെ ഉണ്ടായിട്ടില്ല. അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറി. ഇതിലെ വില്ലന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു.മാസപ്പടി വിവാദത്തിൽ നിയമ പോരാട്ടത്തിനാണ് കോൺഗ്രസ് തീരുമാനം. ഏതറ്റം വരെയും കോൺ​ഗ്രസ് പോരാടും. മുഖ്യമന്ത്രിക്ക് കസേരയിൽ ഇരിക്കാൻ ലജ്ജയില്ലേ. പ്രതികരിക്കാൻ ഇടത് നേതാക്കൾക്ക് നട്ടെല്ല് ഇല്ല. പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തിക്കണമെന്നും സുധാകരൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 2019 ആവർത്തിക്കും. 20ൽ 20 സീറ്റും നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. സഹകരണ കൊള്ളക്ക് എതിരെ കോൺ​ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും. ഭവന സന്ദർശനം നടത്തും. ഭവന സന്ദർശനം നടത്തി സർക്കാരിന് എതിരെ കുറ്റപത്രം സമർപ്പിക്കും. സംസ്ഥാന വ്യാപക സമരത്തിലേക്ക് പോകാനാണ് തീരുമാനം. ഡിസംബറിൽ ജനകീയ വിചാരണ നടക്കും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പര്യടനം നടത്തും. ഈ മാസം 19 മുതൽ പര്യടനം ആരംഭിക്കുമെന്നും സുധാകരൻ പറഞ്ഞു.

You might also like

-