സംസ്ഥാനത്ത് തിരോധനങ്ങൾ വർധിക്കുന്നു കേരളത്തില്‍ നിന്ന് 12,453 പേരെ കാണാതായി
1,890 കുട്ടികളെ കാണാനില്ലെന്ന പരാതിയും കഴിഞ്ഞ വര്‍ഷം പൊലീസിന് കിട്ടി. ഇതില്‍ 1834 കുട്ടികളെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയ്യാറാക്കിയ കണക്കില്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ പരിധിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ കഴിഞ്ഞ വര്‍ഷം കാണാതായത്.
തിരുവനന്തപുരം:സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം കാണാതായത് 12,453 പേരെ. പുരുഷന്‍മാരുടെ ഇരട്ടിയിലധികം സ്ത്രീകളെയാണ് കാണായിരിക്കുന്നത്. അതേസമയം ഇതില്‍ 11,761 പേരെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞുവെന്നും സംസ്ഥാന പൊലീസിന്റെ കണക്കുകള്‍.കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്ന് 12,453 പേരെ കാണാതായെന്നാണ് സംസ്ഥാന പൊലീസിന്റെ കണക്കുകള്‍. ഇതില്‍ 3,033 പുരുഷന്‍മാരെ കാണാതായപ്പോള്‍ 7,530 സ്ത്രീകളെയാണ് കാണാതായത്.
1,890 കുട്ടികളെ കാണാനില്ലെന്ന പരാതിയും കഴിഞ്ഞ വര്‍ഷം പൊലീസിന് കിട്ടി. ഇതില്‍ 1834 കുട്ടികളെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയ്യാറാക്കിയ കണക്കില്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ പരിധിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ കഴിഞ്ഞ വര്‍ഷം കാണാതായത്. ഇതില്‍ 277 പുരുഷന്‍മാരും 791 സ്ത്രീകളും 191 കുട്ടികളും ഉള്‍പ്പെടുന്നു.തിരുവനന്തപുരം സിറ്റി പൊലീസിന്റെ പരിധിയില്‍ നിന്ന് 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കഴിഞ്ഞവര്‍ഷം മാത്രം കാണാതായത്.വയനാട് ജില്ലയില്‍ നിന്നാണ് ഏറ്റവും കുറവ് ആളുകളെ കാണാതായത്. 70 പുരുഷന്മാരെയും 116 സ്ത്രീകളെയും ഇവിടെ നിന്നും കാണാതായി. 2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് കൊച്ചി സിറ്റി പോലീസ് പരിധിയിലാണ്.ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തുകയും ചെയ്തു. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ല്‍ 11640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.