മൃഗഡോക്ടറുടെ കൊലപാതകം; അതിവേഗ കോടതി തയ്യാറാക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കാന്‍ ഉത്തരവിട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു

0

ഹൈദ്രബാദ് :   തെലങ്കാനയില്‍ വനിതാ ഡോക്ടറെ ബലാല്‍സംഘം ചെയ്ത് കൊന്ന കേസില്‍ അതിവേഗ കോടതി തയ്യാറാക്കി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കാന്‍ ഉത്തരവിട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. ഇരയായ കുടുംബത്തിന് എല്ലാവിധ സഹായം നല്‍കുമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവനയില്‍ നിഷ്ഠൂരമായ കൊലപാതകത്തിലുളള അദ്ദേഹത്തിന്റെ കഠിന വേദന രേഖപ്പെടുത്തുന്നതോടൊപ്പം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനമാണിതെന്നും ഇരയായ കുടുംബത്തിന് എല്ലാവിധ പിന്തുണ ഉണ്ടാവുമെന്നും പറയുന്നു. 26 വയസ്സുള്ള മൃഗഡോക്ടറെ കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഷംഷാബാദില്‍ വെച്ച് നാലാളുകള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്ത് കൊല്ലുകയായിരുന്നു. നാല് പ്രതികളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

You might also like

-