ഇടുക്കിയുടെ ഉൾഗ്രാമങ്ങളിൽ മോക്ഷണ പരമ്പര ,ഇരുട്ടിൽ തപ്പി പോലീസ്

0

ഇടുക്കി : ഇടുക്കിജില്ലയുടെഉൾ ഗ്രാമങ്ങളിൽ മോക്ഷണം പതിവാകുന്നു അടുത്തിടെ മുരിക്കാശ്ശേരി പടമുഖത്ത് വീട് കുത്തിത്തുറന്ന് 22പവൻ സ്വർണ്ണവും പണവും മോഷ്ട്ടാക്കൾ കവർന്നിരുന്നു കൂടാതെ ഈ മേഖലയിൽ നിരവധി മോഷണങ്ങളാണ് നടന്നിട്ടുള്ളത് . പടമുഖത്തെ വ്യാപാര സ്ഥാപനങ്ങൾ , മിൽമ ഔട്ട് ലെറ്റ് എന്നിവിടങ്ങളിലാണ് അടുത്തിടെ മോക്ഷണം നടന്നത് . അതിൽ ഏറ്റവും
അവസാനത്തേതാണ് പടമുഖം പടിഞ്ഞാറയിൽ സണ്ണിയുടെ വീട്ടിൽ കഴിഞ്ഞദിവസം നടന്നത് മോക്ഷണപരമ്പര അരങ്ങേറിയിട്ടും പ്രതികളെ പിടികൂടുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല . മിൽമയിൽ നടന്ന മോഷണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധിച് മാസങ്ങൾക്കു മുൻപ് പോലീസ് സ്റ്റേഷൻ മാർച്ചു വരെ നടത്തിയിരുന്നു . യാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല . ഈ മേഖലകളിൽ മോഷണം നടന്നതിന് ശേഷം ഡോഗ്സ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുമ്പോൾ മിക്കസംഭവങ്ങളിലും അന്വേക്ഷണം കള്ളിപ്പാറ മേഖലയിലേക്കാണ്നീങ്ങുന്നത് . മോഷണം പതിവായതോടെ ഭീതിയിൽ കഴിയുകയാണ് പടമുഖം നിവാസികൾ . അടിയന്തിരമായി അധികൃതർ പരിശോധന ഉർജപ്പെടുത്തി മോഷ്ട്ടാക്കളെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു പരാതിയെ തുടർന്ന് പോലീസ് പടമുഖം മേഖലയിൽ രാത്രികാല പ്രട്രോളിങ് അടക്കം നടത്തിവരുന്നുമുണ്ട്

You might also like

-