ബസ് യാത്രയ്ക്കിടെ മോക്ഷണം യുവതികൾ പിടിയിൽ
തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ് യാത്രക്കിടെയാണ് മോഷണം.
കിഴക്കോത്ത് പന്നൂര്‍ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാല്‍ പവന്‍ വരുന്ന മാല യുവതികള്‍ കവര്‍ന്നത്.അതേസമയം, സ്‌റ്റേഷനിലെത്തിച്ച്‌നിരവധി കേസ്സുകളിൽ പിടിക്കപ്പെട്ടിട്ടുള്ള
യുവതികളുടെ പഴയ കേസുകളുടെ പരിശോധനകളിൽ പോലീസ് ഞെട്ടി പിടിയിലായവർ അൻപതിലധികം മോഷണകേസുകളിൽ പ്രതികളാണ് . ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു