തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തര്‍ക്കത്തില്‍ ഹൈക്കോടതി വിധി ഇന്ന്
നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തളളി തുറന്ന് പൂരം വിളംബരം നടത്താന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു അനുമതി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തര്‍ക്കത്തില്‍ ഹൈക്കോടതി വിധി ഇന്ന്. തൃശൂര്‍ പൂരത്തില്‍ തെക്കേ ഗോപുര നട തള്ളി തുറന്ന് പൂരം വിളംബരം നടത്താന്‍ രാമചന്ദ്രന് അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഇന്ന് തീരുമാനം വരിക. വിധി വന്ന ശേഷം ഭാവി പരിപാടികള്‍ നിശ്ചയിക്കാന്‍ ആനയുടമകള്‍ യോഗം ചേരും.
നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തളളി തുറന്ന് പൂരം വിളംബരം നടത്താന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു അനുമതി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിനായി മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കണമെന്നാണ് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ അപേക്ഷ. ഈ അപേക്ഷയിലാണ് ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കുക.തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി ആന ഉടമകളുകള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല