കാമുകിയെ കഴുത്തറത്തുകൊന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം കാരക്കോണം സ്വദേശി അഷിത (22) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അനു എന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
തിരുവനന്തപുരം: കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി അഷിത (22) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അനു എന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രണയത്തിലായിരുന്ന ഇയാൾ യുവതിയെ എന്തിനാ വകവരുത്തിയതെന്ന കാര്യം ദുരൂഹമാണ്
ഇന്ന് രാവിലെയാണ് സംഭവം. അഷിതയുടെ വീട്ടിലെത്തിയ അനു അകത്ത് കയറി കതകടച്ച ശേഷം കൊല നടത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടന്ന ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഷിതയുടെ മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചിക്തസയിലുള്ള അനുവിന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.