ലോകത്തിലെ ആദ്യ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ഡിട്രോയിറ്റില്‍
ഇരു ശ്വാസകോശങ്ങളും തകരാറിലായ പേരു വെളിപ്പെടുത്താത്ത 17 വയസ്സുള്ള രോഗിയുടെ ശ്വാസകോശങ്ങളാണ് മാറ്റിവച്ചതെന്ന്
ഡിട്രോയ്റ്റ്: ലോകത്തില്‍ ആദ്യമായി ഇരട്ട ശ്വാസകോശങ്ങള്‍ വിജയകരമായി മാറ്റിവച്ച് ഡിട്രോയ്റ്റ് സിറ്റി ഹെന്‍ട്രി ഫോര്‍ഡ് ഹെല്‍ത്ത് സിസ്റ്റം ഡോക്ടറന്മാര്‍ ചരിത്രം സൃഷ്ടിച്ചു.ഇ- സിഗററ്റ് ഉപയോഗിച്ചു ഇരു ശ്വാസകോശങ്ങളും തകരാറിലായ പേരു വെളിപ്പെടുത്താത്ത 17 വയസ്സുള്ള രോഗിയുടെ ശ്വാസകോശങ്ങളാണ് മാറ്റിവച്ചതെന്ന് നവംബര്‍ 11 തിങ്കളാഴ്ച ആശുപത്രി മെഡിക്കല്‍ സ്റ്റാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അമിതമായ ഇ- സിഗററ്റ് ഉപയോഗം മൂലം അമേരിക്കയില്‍ ഇതുവരെ 39 പേര്‍ മരിക്കുകയും, 2000 ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇ സിഗററ്റ് എന്ന പകര്‍ച്ച വ്യാധിയെ ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും ഇപ്പോള്‍ നടത്തിയ വിജയകരമായ ശസ്ത്രക്രിയ ഇത്തരം രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡോ. ഡേവിഡ് ക്രിസ്റ്റാനി അഭിപ്രായപ്പെട്ടു.
ഇത്തരം ശസ്ത്രക്രിയയ്ക്ക ആവശ്യമായ ഡോണറെ ലഭിക്കുക എന്നതു അപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇ സിഗററ്റിന്റെ ഉപയോഗം ശ്വാസകോശങ്ങള്‍ക്ക് ഗുരുതരമായ മുറിവ് ഏല്‍പിക്കുമെന്നുള്ളതിനെകുറിച്ച് അവബോധം സൃഷ്ടിക്കുവാനാവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നു.