ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കോവിഡ് രോഗബാധ തടയാൻ ഡബ്ല്യൂഎച്ച്ഒയും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്റേർസ്, മൊബൈൽ ഫീൽഡ് ഹോസ്പിറ്റൽ ടെന്റുകൾ, മാസ്ക് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചതായി അദ്ദേഹം അറിയിച്ചു

0

ജനീവ :ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കോവിഡ് കൂടുതൽ അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലെ കോവിഡ് രോഗബാധ തടയാൻ ഡബ്ല്യൂഎച്ച്ഒയും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്റേർസ്, മൊബൈൽ ഫീൽഡ് ഹോസ്പിറ്റൽ ടെന്റുകൾ, മാസ്ക് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചതായി അദ്ദേഹം അറിയിച്ചു

.ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളും മരണ നിരക്കും ഉയർന്ന അളവിൽ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ ടെഡ്രോസ് അദാനോം പറഞ്ഞു.നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കൊളംബിയ, തായ്ലന്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം ഉയർന്നു കൊണ്ടിരിക്കുകയാണ്. ചില അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും ഉയർന്ന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലെ കോവിഡ് മരണങ്ങളിൽ നാൽപ്പത് ശതമാനവും അമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ്. ആഫ്രിക്കയിലും ചില രാജ്യങ്ങളിൽ രോഗ വ്യാപനം രൂക്ഷമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.

You might also like

-