ലോകത്ത് കോവിഡ് വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപെട്ടു :ഐ.പി.പി.പി.ആര്‍
ന്യൂസീലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, ലൈബീരിയന്‍ മുന്‍ പ്രസിഡന്‍റ് എലന്‍ ജോണ്‍സന്‍ സര്‍ലീഫ് എന്നിവര്‍ അധ്യക്ഷരായ സമിതിയുടേതാണ് വിലയിരുത്തുന്നത്.
ന്യൂയോർക്ക്: ലോകത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകാന്‍ കാരണം കൃത്യസമയത്ത് നടപടികളെടുക്കാത്തതും തെറ്റായ തീരുമാനങ്ങളുമാണെന്ന് ഇന്‍ഡിപെന്‍ഡന്‍റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ് റെസ്പോണ്‍സ് (ഐ.പി.പി.പി.ആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ന്യൂസീലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, ലൈബീരിയന്‍ മുന്‍ പ്രസിഡന്‍റ് എലന്‍ ജോണ്‍സന്‍ സര്‍ലീഫ് എന്നിവര്‍ അധ്യക്ഷരായ സമിതിയുടേതാണ് വിലയിരുത്തുന്നത്.കോവിഡ് 19 മഹാമാരിയോട് ലോകമെമ്പാടുമുളള പ്രതികരണം അവലോകനം ചെയ്ത പാനൽ ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
ലോകാരോഗ്യസംഘടനയിൽ പരിഷ്ക്കാരങ്ങൾക്ക് ആഹ്വാനം ചെയ്ത പാനൽ മറ്റൊരുമഹാമാരിയെ തടയുന്നതിനായുളള ദേശീയ മുന്നൊരുക്കങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ‘ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നുളളത് നിർണായകമാണ്.’ പാനലിന്റെ സഹ-അധ്യക്ഷനും മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രിയുമായ ഹെലൻ ക്ലാർക്ക് പറഞ്ഞു.
രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങൾ വേഗത്തിൽ പ്രസിദ്ധീകരിക്കാൻ ലോകാരോഗ്യസംഘടനയെ അനുവദിക്കുകയും ചെയ്യുന്ന സുത്യാരമായ ഒരു നിരീക്ഷണ-ജാഗ്രതാ സംവിധാനം വേണമെന്ന് തങ്ങൾ ആഹ്വാനം തെയ്യുന്നതായി പാനലിന്റെ സഹഅധ്യക്ഷനായ മുൻ ലൈബീരിയൻ പ്രസിഡന്റ് എല്ലെൻ ജോൺസൺ സെർലീഫ് പറഞ്ഞു.
2019 ഡിസംബറില്‍ വുഹാനില്‍ നോവെൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു. 2020 ഫെബ്രുവരിയാകുന്നതുവരെ കാര്യത്തിന്റെ ഗൗരവം അറിയിക്കാന്‍ ചൈന തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട്. അടിയന്തര സാഹചര്യം മനസിലാക്കുന്നതില്‍ മറ്റു രാജ്യങ്ങളും പരാജയപ്പെട്ടു. വ്യാപനം നേരിടുന്നതിനു മാര്‍ഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വന്‍ദുരന്തത്തിലേക്കു തള്ളിവിട്ടു. വുഹാനില്‍ വൈറസ് കണ്ടെത്തിയപ്പോള്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണമായിരുന്നു. തുടര്‍ച്ചയായ അലംഭാവമാണു ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.കുറച്ചെങ്കിലും കാര്യശേഷി പ്രകടിപ്പിച്ചിരുന്നെങ്കിൽ ലോകത്ത് 33 ലക്ഷത്തിലേറെ ആളുകൾ മരിക്കുകയും മഹമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാകുന്നതും ഒഴിവാക്കാമായിരുന്നുവെന്നും സ്വതന്ത്ര പാനലിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.മെയ് 24-ന് ലോകാരോഗ്യസംഘടനയുടെ വാർഷിക അസംബ്ലിയില് ആരോഗ്യമന്ത്രിമാർ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യും