ജാതിപറഞ്ഞധിഷേപിച്ചതിന് എന്‍ ശിവരാജനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തു
ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്കെതിരെ 'ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകൾ' എന്നിങ്ങനെയുള്ള മോശം പരാമര്‍ശം നടത്തിയതിന്‍റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്
തിരുവനന്തപുരം: ശബരിമല ദർശനത്തിന് എത്തിയ യുവതികളെ ജാതീയമായി അധിക്ഷേപിച്ചതിന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. കേസ്. ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്കെതിരെ ‘ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകൾ’ എന്നിങ്ങനെയുള്ള മോശം പരാമര്‍ശം നടത്തിയതിന്‍റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് ഭേദമെന്നായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍വച്ച് ശിവരാജന്‍ പറഞ്ഞത്.
ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന ‘കൊലയാളി വിജയന്’ ശക്തമായ തിരിച്ചടി കിട്ടുമെന്നും ശിവരാജൻ പറഞ്ഞു. അഞ്ചരക്കോടി അയ്യപ്പഭക്തരെ പിണറായി വിജയൻ ചതിച്ചു. ഇതിന്‍റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. ശബരിമലയിലെ അവസാന വാക്ക് തന്ത്രിയാണ്. ബിജെപി സമരം സജീവമാക്കും;