ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ ആൺ സുഹൃത്ത് മർദ്ധിച്ചു കൊലപെടുത്തി
പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ വാരിയെല്ലിൽ ഒടിവ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ലമൂർ സിംഗിനെ കസ്റ്റഡിയിൽ എടുത്തത്. സേനാപതി വെങ്കലപാറയിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന വസന്തി 27 കാരനായ ലമൂർ സിംഗിനൊപ്പമാണ് കഴിഞ്ഞിരുന്നത്
നെടുങ്കണ്ടം |ഇടുക്കിയിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ ആൺ സുഹൃത്ത് മർദ്ധിച്ചു കൊലപെടുത്തി .മധ്യപ്രദേശ് സ്വദേശിനിയായ വസന്തിയാണ് കൊല്ലപ്പെട്ടത് .ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിംഗ് ദുർവ്വെ യെ ഉടുമ്പഞ്ചോല പോലിസ് അറസ്റ്റ് ചെയ്തു .
കഴിഞ്ഞ ദിവസമാണ് 41 കാരിയായ വസന്തിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖ ബാധിത ആയിരുന്ന വസന്തി രോഗം മൂർശ്ചിച്ച് മരണപെട്ടെന്നായിരുന്നു പ്രഥമീക നിഗമനം. പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ വാരിയെല്ലിൽ ഒടിവ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ലമൂർ സിംഗിനെ കസ്റ്റഡിയിൽ എടുത്തത്. സേനാപതി വെങ്കലപാറയിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തിരുന്ന വസന്തി 27 കാരനായ ലമൂർ സിംഗിനൊപ്പമാണ് കഴിഞ്ഞിരുന്നത്. രോഗ ബാധയെ തുടർന്ന് ഏതാനും നാളുകളായി വസന്തി ജോലിയ്ക് പോയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ താമസ സ്ഥലത്തിരുന്ന് ഇരുവരും മദ്യപിയ്ക്കുകയും തുടർന്ന് വാക്ക് തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ ലമൂർ വസന്തിയെ മർദ്ധിയ്ക്കുകയും നിലത്തു വീണ ഇവരെ ചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ വാരിയെല്ലിന് ഒടിവ് പറ്റുകയും ആന്തരീക രക്ത ശ്രാവമുണ്ടായി മരണം സംഭവിയ്കുകയുമായിരുന്നു.
പോസ്റ്റ്മോർട്ടത്തിലാണ് കൊലപാകം സ്ഥിരീകരിച്ചത്. വസന്തിക്ക് ക്രൂരമർദ്ദനം ഏറ്റിരുന്നു. വാരിയെല്ല് പൊട്ടി ഉണ്ടായ ആന്തരിക രക്തസ്രാവം ആണ് മരണ കാരണം. തുടർന്ന് വാസന്തിയുടെ സുഹൃത്ത് ലമൂർ സിംഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. മധ്യപ്രദേശ് സ്വദേശികളായ ഇരുവരും ഏറെനാളായി ഒരുമിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ഒരേ തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഇവർ.
കഴിഞ്ഞ ദിവസം മദ്യപിച്ചതിനെ തുടർന്നുളള തർക്കത്തിലാണ് വസന്തിയെ മർദ്ദിച്ചതെന്ന് ലമൂർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചവിട്ടേറ്റാണ് വാരിയെല്ല് തകർന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ചവിട്ടിക്കൊലപ്പെടുത്തിയെന്നു ലമൂർ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് ഇന്ന് ലമൂറിനെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനും വേണ്ടി ലമൂറിനെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ വാങ്ങും