എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മര്‍ദ്ദന പരാതി നല്‍കിയ യുവതി വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായി

കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചു എന്നായിരുന്നു യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. തുടര്‍ന്ന് കമ്മീഷണര്‍ പരാതി കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ മാസം 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

0

തിരുവനന്തപുരം | എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മര്‍ദ്ദന പരാതി നല്‍കിയ യുവതി വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായി അധ്യാപികയായ യുവതിയെ പരാതിക്ക് ശേഷം കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.പരാതി നല്‍കിയതിന് ശേഷം പോലീസ് കാണാതായ യുവതിയെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തുകയായിരിന്നു. ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. തൂത്തുക്കുടി, മധുര, കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ യുവതി താമസിച്ചതായി പൊലീസ് അറിയിച്ചു. ഇവരെ കോവളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.യുവതിയെ കാണാനില്ലെന്ന സുഹൃത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ പോയശേഷം കാണാതായി എന്നായിരുന്നു പരാതി.

എംഎല്‍എക്കെതിരായ പരാതിയിലെ അന്വേഷണം നടക്കുന്ന കോവളം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷമാണ് അധ്യാപിക വഞ്ചിയൂരിലെത്തിയത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി ലഭിച്ചത്. പരാതിയില്‍ കോവളം സിഐയാണ് അന്വേഷണം നടത്തുന്നത്. കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചു എന്നായിരുന്നു യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. തുടര്‍ന്ന് കമ്മീഷണര്‍ പരാതി കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ മാസം 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ആലുവ സ്വദേശിയായ യുവതി എല്‍ദോസ് കുന്നപ്പള്ളിയുടെ ഒപ്പം കോവളത്ത് എത്തിയതായിരുന്നു. അവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും എല്‍ദോസ് യുവതിയെ മര്‍ദ്ദിച്ചു എന്നുമായിരുന്നു പരാതി. അധ്യാപിക കൂടിയാണ് യുവതി.സംഭവത്തില്‍ പ്രതികരിക്കാന്‍ എല്‍ദോസ് എംഎല്‍എയോ കോണ്‍ഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

You might also like

-