അൽ ഖൈദ നേതാവ് ക്വാസിം അൽ റിമിയെ വധിച്ചതായി വൈറ്റ് ഹൗസ്

.യെമനിൽ ഒരു വ്യോമാക്രമണത്തിലാണ് അൽ റിമി കൊല്ലപ്പെട്ടത് .യെമനിലെഅമേരിക്കൻ കേന്ദ്രങ്ങളിൽ തുടർച്ചയായി ആക്രമണം ആസൂത്രണം ചെയ്തിരുന്നത് ക്വാസിം അൽ റിമിയുടെ നേത്വത്തിലായിരുന്നുവെന്നു വൈറ്റ്ഹൗസ് ആരോപിച്ചു

0

വാഷിംഗ്‌ടൺ :അൽ ഖൈദ ഭീകര സംഘടനയുടെ അറേബ്യൻ പെനിൻസുല നേതാവ് അൽ റിമിയെ വധിച്ചതായി വൈറ്റ് ഹൗസ് ഇന്ന് വൈകീട്ട് (ഫെബ്രു 6 വ്യാഴം ) ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി .യെമനിൽ ഒരു വ്യോമാക്രമണത്തിലാണ് അൽ റിമി കൊല്ലപ്പെട്ടത് .യെമനിലെഅമേരിക്കൻ കേന്ദ്രങ്ങളിൽ തുടർച്ചയായി ആക്രമണം ആസൂത്രണം ചെയ്തിരുന്നത് ക്വാസിം അൽ റിമിയുടെ നേത്വത്തിലായിരുന്നുവെന്നു വൈറ്റ്ഹൗസ് ആരോപിച്ചു . 10 മില്യൺ ഡോളറാണ് ഇയാളുടെ തലക്കു അമേരിക്ക വിലയിട്ടിരുന്നത്. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിട്ടില്ല .

You might also like

-