ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് കൂടി
വേനല്‍ മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായി
ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് കൂടി. വേനല്‍ മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായി. വൈദ്യുതി ഉല്പാദനമാകട്ടെ മൂന്നിലൊന്നായി ചുരുങ്ങി,ഇതോടെ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് കൂടി. 411.077 ദശലക്ഷം വൈദ്യുതി ഉല്പാദിപ്പി്ക്കാനുള്ള വെള്ളമാണ് ഇപ്പോള്‍ ഇടുക്കി ജലാശയത്തിലുള്ളത്. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ 43 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞതാണ് വൈദ്യുതി ഉല്പാദനത്തില്‍ വന്‍ ഇടിവ് സംഭവിക്കാന്‍ ഒരു കാരണം.
കൂടാതെ ആറ് ജനറേറ്ററുകളില്‍ മൂന്നും കേടായിക്കിടക്കുകയാണ്. 130 മെഗാവാട്ടിന്റെ ജനറേറ്ററുകളാണ് ഇടുക്കിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ജനുവരി 20നും ഫെബ്രുവരി ഒന്നിനുമാണ് ഓരോ ജനറേറ്ററര്‍വീതം പൊട്ടിത്തെറിച്ച് കത്തി നശിച്ചത്. ഇതിന്റെ പണി കഴിഞ്ഞയാഴ്ച ആരംഭിച്ചുവെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. ആറാം നമ്ബര്‍ ജനറേറ്റര്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവച്ചിരിക്കയാണ്. ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ വീണ്ടും തകരാറിലായതും വൈദ്യുതി വകുപ്പിനെ നിരാശയിലാക്കി.ഇപ്പോള്‍ 43 ശതമാനം വെള്ളം അണക്കെട്ടില്‍ കെട്ടിക്കിടക്കുന്നുണ്ട്. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാം എന്നു കരുതി വെള്ളം ശേഖരിച്ചുവയ്ക്കുന്നത് ആപത്താവുമെന്നാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്.