പശ്ചിമബംഗാളിൽ നാലാംഘട്ട തെരഞ്ഞെടുപ്പിലും വ്യാപക അക്രമം.

ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ തല്ലിത്തകർത്തെന്ന് ബിജെപി ആരോപിച്ചു.

0

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാലാംഘട്ട തെരഞ്ഞെടുപ്പിലും വ്യാപക അക്രമം. അസൻസോൾ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിന് മുന്നിൽ ബിജെപി – തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ തല്ലിത്തകർത്തെന്ന് ബിജെപി ആരോപിച്ചു.

പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽത്തന്നെ പശ്ചിമബംഗാളിൽ പല പ്രദേശങ്ങളിലും സംഘർഷസാധ്യത നിലനിന്നിരുന്നു. ജമുയ മണ്ഡലത്തിലെ 222, 226 ബൂത്തുകളിൽ സുരക്ഷയ്ക്ക് കേന്ദ്രസേനയില്ലെന്ന് ആരോപിച്ച് ഒരു സംഘമാളുകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പോളിംഗ് ബൂത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പോളിംഗ് തടസ്സപ്പെടുകയും ചെയ്തു.

ഇതോടെ, സ്ഥലത്തേക്ക് കേന്ദ്രസേനയെ കൂട്ടി എത്തുമെന്ന് ബിജെപി എംപി ബബുൽ സുപ്രിയോ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ കേന്ദ്രസേന ആവശ്യമാണെന്ന് പശ്ചിമബംഗാളിലെ ജനത മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും മമതാ ബാനർജിക്ക് ജനാധിപത്യത്തെ പേടിയാണെന്നും ബബുൽ സുപ്രിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

You might also like

-