വാഹനാപകടത്തിന് പിന്നില്‍ കുല്‍ദീപാണെന്ന് പെണ്‍കുട്ടിയുടെ മൊഴി

കേസ് പരിഗണിച്ച സുപ്രീംകോടതി പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം ഡൽഹി എയിംസിൽ താത്കാലിക കോടതി സ്ഥാപിക്കാൻ നിർദേശം നൽകി.

0

വാഹനാപകടത്തിലൂടെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറാണെന്ന് ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിനാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കേസ് പരിഗണിച്ച സുപ്രീംകോടതി പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം ഡൽഹി എയിംസിൽ താത്കാലിക കോടതി സ്ഥാപിക്കാൻ നിർദേശം നൽകി.

ജൂലൈ 28നാണ് ഉന്നാവോ പെൺകുട്ടി സഞ്ചരിച്ച കാറിലേക്ക് അസ്വഭാവികളോടെ ലോറി ഇടിച്ച് കയറിയത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ ഐ.സി.യുവിൽ നിന്നും ഈ മാസം ആദ്യം വാർഡിലേക്ക് മാറ്റിയിരുന്നു. ശേഷം സി.ബി.ഐക്ക് നൽകിയ മൊഴിയിലാണ് വാഹന അപകടത്തിന് പിന്നിൽ കുൽദീപ് സെൻഗാർ തന്നെ ആണെന്ന് പെണ്‍കുട്ടി വിശദീകരിച്ചത്- “ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ലോറി കാറിന് നേരെ വരുകയായിരുന്നു. വാഹനം ഓടിച്ച തന്റെ അഭിഭാഷകൻ കാർ മാറ്റാൻ ശ്രമിച്ചു. എന്നിട്ടും ലോറി കാർ ലക്ഷ്യമാക്കി വന്ന് ഇടിച്ചു”വെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.

സെനഗറിനെതിരായ കേസിന്റെ വാദത്തിന് ഉന്നാവ് കോടതിയിലെത്തിപ്പോൾ കേസിലെ പ്രതിയായ സ്ത്രീയുടെ മകൻ ഭീഷണിപ്പെടുത്തിയെന്നും പെൻകുട്ടി പറഞ്ഞു. അതേസമയം അപകട കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോൾ സുരക്ഷാ ഭീഷണി ഉണ്ടെന്നും വിചാരണയ്ക്കായി എയിംസിൽ താത്കാലിക കോടതി സ്ഥാപിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച കോടതി വേണ്ട നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി. സി.ബി.ഐക്ക് അന്വേഷണ സമയം രണ്ടാഴ്ച കൂടി നീട്ടി നൽകിയിട്ടുമുണ്ട്.

You might also like

-