ദേശിയപാത 85 നേര്യമംഗലം മുതൽ വാളറ പ്രദേശത്തെ നിർമ്മാണ തടസ്സം, വാദം പൂർത്തിയായി വെള്ളിയാഴ്ച വിധി പറയും
സർക്കാർ നിലപാട് ഇതുതന്നെയാണെന്നും ചീഫ് സെക്രട്ടറിയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നതെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ ബോധിപ്പിച്ചു .ദേശീയപാത 85 ൽ നേര്യമംഗലം മുതൽ വാളറ 14 .5 കീലോമീറ്റർ ദൂരത്തിലുള്ള പ്രദേശത്തെ റോഡ് മദ്ധ്യേ നിന്നും 50 അടി വീതിയിൽ ഇരുവശത്തെക്കുമുള്ള ഭൂമി റവന്യൂ പുറമ്പോക്കാണെന്നും ഈ ഭൂമിയിൽ വനം വകുപ്പിന് യാതൊരു അവകാശവും ഇല്ലന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു .
കൊച്ചി | കൊച്ചി ധനുഷ്‌കോടി നേര്യമംഗലം മുതൽ വാളറ വരെ പ്രദേശത്തെ നിർമ്മാണതടസ്സം നീക്കണമെന്ന ആവശ്യപെട്ട് ദേശിയ പാത അതോറിട്ടി നൽകിയ റിവ്യൂ ഹർജി ൽ ഹൈക്കോടതി വിശദമായ വാദം കേട്ടു. കേസ് പരിഗണിച്ച കോടതി മുൻ നിലപാടിൽ നിന്നും വ്യത്യസ്തമായി നിലപാട് തിരുത്തിയ നടപടിയെ അഭിപ്രായം ആരാഞ്ഞു .ഇതുതന്നെയാണോ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്നും ചോദിച്ചു . സർക്കാർ നിലപാട് ഇതുതന്നെയാണെന്നും ചീഫ് സെക്രട്ടറിയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നതെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ ബോധിപ്പിച്ചു .ദേശീയപാത 85 ൽ നേര്യമംഗലം മുതൽ വാളറ 14 .5 കീലോമീറ്റർ ദൂരത്തിലുള്ള പ്രദേശത്തെ റോഡ് മദ്ധ്യേ നിന്നും 50 അടി വീതിയിൽ ഇരുവശത്തെക്കുമുള്ള ഭൂമി റവന്യൂ പുറമ്പോക്കാണെന്നും ഈ ഭൂമിയിൽ വനം വകുപ്പിന് യാതൊരു അവകാശവും ഇല്ലന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു .
തിരുവിതാംകൂർ വനം നിയന്ത്രണ നിയമത്തിലെ 1068-ലെ രണ്ടാം വകുപ്പിലെ സെക്ഷൻ 20 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, മൂവാറ്റുപുഴ താലൂക്കിലെ കുട്ടമംഗലം പകുത്തിയിലെ മന്നാംകണ്ടം താഴ്‌വരയിലെ എ, ബി, സി ബ്ലോക്കുകളിലായി ഉൾപ്പെടുന്ന 1986.28 ഏക്കർ ഭൂമിയുൾപ്പെടെ ഡി ബ്ലോക്കായി സർവേ ചെയ്ത 488.01 ഏക്കർ ഭൂമിയും , മലയാറ്റൂർ റിസർവ്വ് ഫോറസ്റ്റിൽ നിന്ന് ഔദ്യോഗികമായി വനരഹിതമാക്കിയിട്ടുണ്ടെന്നു . ഈ ഭൂമി 1936-ലെ 11.08.1807/36/ തീയതിയിലെ സർക്കാർ വിജ്ഞാപനം പ്രകാരം റിസർവ് വനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതും അതേ തീയതിയിലെ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ തെളിവുകൾ നിരത്തി പ്രസ്താവിച്ചു
. മലയാറ്റൂർ റിസർവ് വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ബ്ലോക്ക്, ദേവികുളം, കോട്ടയം റവന്യൂ ഡിവിഷനുകളെ വേർതിരിക്കുന്ന ഡിവിഷണൽ അതിർത്തിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. നേരിയമംഗലം – പള്ളിവാസൽ റോഡിന്റെ ഇരുവശത്തും, ആലുവ – മൂന്നാർ റോഡിന്റെ ഭാഗമായ 31 നാം മൈലിനും നും 41 നാം മൈലിനും നും ഇടയിലാണ് തർക്ക പ്രദേശം സ്ഥിതിചെയ്യുന്നതിന്നു , 46″ മൈലിന്റെ 5 ഫർലോങ്ങിനും 561 മൈലിന്റെ 4% ഫർലോങ്ങിനും ഇടയിലുള്ള പ്രസ്തുത പ്രദേശം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും . അഡ്വക്കറ്റ് ജനറൽ കോടതിയെ ബോധിപ്പിച്ചു.
മാത്രമല്ല ഹർജിക്കാരൻ തർക്ക ഉന്നയിച്ചിട്ടുള്ള പ്രദേശം മന്നംകണ്ടം വില്ലേജിലെ റീസർവേ ബ്ലോക്കുകൾ 4 ഉം 5 ഉം ആയി സ്ഥിതി ചെയ്യുന്ന, നാഷണൽ ഹൈവേ – 85 ന്റെ അവിഭാജ്യഭാഗമാണെന്നും 115.3124 ഹെക്ടർ (284.9369 ഏക്കർ) ആകെ വിസ്തീർണ്ണം വരുന്ന ഭൂമി , സർക്കാർ റോഡ് പുറമ്പോക്ക് ഭൂമിയായി ബിടിആറിൽ രജിസ്റ്ററിൽ രേഖപെടുത്തിയിട്ടുണ്ടെന്നു അതിനാൽ, നേരിയമംഗലം (31 മൈൽ) മുതൽ ഇരുട്ടുകാനം (56 മൈൽ) വരെയുള്ള ദേശീയപാത – 85 ന്റെ ഭാഗം സർക്കാർ റോഡ് പുറമ്പോക്ക് ഭൂമിയായി കണക്കാക്കണം എന്നും കോടതിയെ അറിയിച്ചു .
1932-ൽ, പള്ളിവാസൽ – നേരിയമംഗലം റോഡിനായി 100 അടി വീതിയുള്ള ഭൂമി, റവന്യൂ വകുപ്പിന്റെ 21-04-1932 തീയതിയിലുള്ള ആർ. ഡിസ് നമ്പർ 500/32/പിഡബ്ല്യു വഴി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതിന്റെ രേഖകളും .1938-ൽ,( 02.08.1938-ലെ ) വിജ്ഞാപന ആർഒസി നമ്പർ 5137/38/ഡെവലപ്മെന്റ് പ്രകാരം, 2,775.94 ഏക്കർ വനനശീകരണം നടത്തി, റോഡ് നിർമ്മാണത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി മലയാറ്റൂർ റിസർവ് വനത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ രേഖകളും .1996-ൽ, ജി.ഒ. (മിസ്) നമ്പർ 73/1996/പിഡബ്ല്യു & ടി വീണ്ടും പള്ളിവാസൽ – നേരിയമംഗലം റോഡിനായി 100 അടി ഭൂമി കൈമാറ്റം നടന്നതിന്റെ രേഖകളും അഡ്വക്കറ്റ് ജനറൽ കോടതിയിൽ ഹാജരാക്കി .
അതേസമയം MN ജയചന്ദ്രന് വേണ്ടി ഹാജരായ സി പി ഐ നോമിനി മുൻ അസിസ്റ്റന്റ്റ് അഡ്വക്കറ്റ് ജനറൽ സന്ദേശ രാജ് . അഡ്വക്കറ്റ് ജനറലിന്റെ വാദത്തെ എതിർത്ത രംഗത്തുവന്നു .നേര്യമംഗലം മുതൽ വാളറ തർക്ക ഭൂമി വനമല്ല എന്നാണ് സർക്കാർ വാദമെങ്കിൽ എന്തിനാണ് ദേശീയപാത അതോറിട്ടി പരിവേഴ്‌പോർട്ടിൽ അപേക്ഷനൽകി 0 .95 ഹെക്റ്റർ സ്ഥലത്തിന് 5.70 കോടി രൂപ അടച്ചതെന്നും . മലയാറ്റൂർ റിസേർവ്വിൽ നിന്നും ഒഴുവാക്കിയ റോഡ് നേര്യമംഗലം മുതൽ വാളറ വരെയുള്ള പ്രദേശമല്ലന്നും ഡി റിസേര്വ്വ് ചെയ്ത പ്രദേശം മുൻപ് വനം എന്ന് സത്യവാങമൂലം നൽകിയതിന് വിപരീതമായി തെറ്റായ സത്യവാങ്മൂലമാണ് ചീഫ് സെക്രട്ടറി ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്നും ആയതിനാൽ അടിസ്ഥാന രഹിതമായ സത്യവാങമൂലം തള്ളിക്കളഞ്ഞു ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം എൻ ജയചന്ദ്രന്റെ അഭിഭാഷകൻ കോടതിയുടെ ആവശ്യപ്പെട്ടു . ഇരുകൂട്ടരുടെയും വാദം കേട്ട കോടതി തറക്കമല്ല ഇക്കാര്യത്തിൽ വേണ്ടതെന്നു തടസ്സപ്പെട്ട റോഡ് നിർമ്മാണം തുടരാൻ എന്താണ് വഴിയെന്ന് കോടതി ഇരുകൂട്ടരോടും ചോദിച്ചു .കോടതി മുഖ്യപരിഗണ നൽകുന്നത് തടസങ്ങൾ ഇല്ലാതാക്കാനാണെന്നും വാക്കാൽ പറഞ്ഞു .കേസിൽ വാദം പൂർത്തിയാക്കിയ കോടതി വിധിപറയാൻ ഈ മാസം 24 ലേക്ക് മാറ്റി.