മൂന്നാർ തേയില തോട്ടങ്ങളിലെ അശാസ്ത്രീയമായി നടപ്പാക്കായി വന്ന കണ്ടൈമെന്റ് സോൺ പുനഃക്രമീകരിച്ചു, നിരവധി ഡിവിഷനുകൾ ഒഴുവാക്കി
അശാസ്ത്രിയ കണ്ടൈമെന്റ് സോൺ പ്രഖ്യപനം വഴി രോഗവ്യാപന തോത് വർധിക്കുകയും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും തേയില മേഖല വിളവെടുക്കാനാവാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയത സാഹചര്യത്തിലാണ് ഇന്ത്യവിഷൻ മീഡിയ തോട്ടമേഖലയിലെ പ്രതിസന്ധി പുറംലോകത്തെത്തിച്ചത്.
മൂന്നാർ :കോവിഡ് രോഗവ്യാപനത്തിന്റെ മുന്നാറിലെ തോട്ടം മേഖലയിൽ ജില്ലാഭരകൂടം അശാസ്ത്രീയമായി നടപ്പാക്കി വന്ന കണ്ടൈമെന്റ്, സോൺ പ്രായോഗികമായി പുനഃ ക്രമീകരിച്ചു ജില്ലാ ഭരണകൂടം ഉത്തരവിറക്കി .തേയില തോട്ടം മേഖലയിൽ ഗ്രാമ പഞ്ചായത്തിന്റെ ശുപാർശയിൽ അശാസ്ത്രീയമായി നടപ്പാക്കി വന്നിരുന്നു സോൺ ക്രമീകരണം സംബന്ധിച്ച് ഇന്ത്യാവിഷൻ മീഡിയ വാർത്തയെ തുടർന്നാണ് ജില്ലാ ഭരണകൂടം സോൺ പുനഃ ക്രമികരിച്ചു ഉത്തരവിറക്കിയിട്ടുള്ളത് .അശാസ്ത്രിയ കണ്ടൈമെന്റ് സോൺ പ്രഖ്യപനം വഴി രോഗവ്യാപന തോത് വർധിക്കുകയും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും തേയില മേഖല വിളവെടുക്കാനാവാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയത സാഹചര്യത്തിലാണ് ഇന്ത്യവിഷൻ മീഡിയ തോട്ടമേഖലയിലെ പ്രതിസന്ധി പുറംലോകത്തെത്തിച്ചത്. ചില ഗ്രാമ പഞ്ചയാത്തു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈമെന്റ് സോൺ നിയന്ത്രണം പൂർണ്ണമായി ഒഴുവാക്കി ചില വാർഡുകളിൽ ഏപ്പെടുത്തിയിരുന്ന കണ്ടൈൻമെൻറ് സോൺ ഡിവിഷണുകലെ മൈക്രോ കണ്ടൈൻമെൻറ് സോൺ ആക്കി മറ്റു പ്രദേശങ്ങളെ ഒഴുവാക്കി . ചില പ്രദേശത്തു മൈക്രോ കോൺടൈന്മെന്റ് സോൺ പുനഃ കൃമികരിക്കുകയും ചെയ്തു
അരിവികാട് വെസ്റ്റ് , ഈസ്റ്റ് , സെന്റര് , എന്നി മൂന്ന് ഡിവിഷണകളേയും കണ്ടെൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി ഇവിടെ തൊഴിലാളികൾ ജോലിക്കിറങ്ങി. രോഗബാധയുള്ള ദേവികുളം ലോവർ ഡിവിക്ഷൻ മാത്രമായി മൈക്രോ കണ്ടെൻമെൻ്റ് പരിധിയിലാക്കി. കന്നിമലയിൽ ടോപ്പ് ഡിവിക്ഷൻ മാത്രം മൈക്രോ കണ്ടെൻമെൻ്റ് സോണാക്കി, ലോവർ ഡിവിക്ഷൻ ഒഴിവാക്കി. ഇവിടെയുള്ള 200 ഓളം തൊഴിലാളികൾക്ക് ആശ്വാസമായി. വാഗു വാരയിൽ ലക്കം ഡിവിഷനെ മാത്രം മൈക്രോ കണ്ടൈൻമെൻറ് ഉൾപ്പെടുത്തി . മുൻപ് കാൺടൈമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന ബാക്കി മൂന്ന് ഡിവി ക്ഷണുകളെ ഒഴിവാക്കി ,
തോട്ടം മേഖലയിൽ കഴിഞ്ഞ ദിവസ്സം നടന്ന നടന്ന മാസ് ആന്റിജൻ പരിശോധനയിൽ രോഗം പോസിറ്റീവ് ആയവരുടെ നിരക്ക് ഗണ്യമായി കുറഞ്ഞു. പെരിയ കനാൽ എസ്റ്റേറ്റിൽ നടന്ന പരിശോധനയിൽ 239 പേരിൽ പരിശോധന നടത്തിയപ്പോൾ 8 പേർക്ക് മാത്രമാണ് രോഗം സ്‌തികരിച്ചതു . കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ അരുവിക്കാട് 102 പേരിൽ പരിശോധന നടത്തിയപ്പോൾ 6 പേർക്കും, ചെണ്ടുവാരയിൽ 191 ൽ 18 പേർക്കും മാത്രമാണ് രോഗം രോഗബാധ സ്ഥികരിച്ചത് . മൂന്നാർ തോറ്റ മേഖലയിൽ TPR റേറ്റ് കുറഞ്ഞു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ന് കണ്ടെൻമെൻ്റ് സോണായ ദേവികുളം ലോവർ ഡിവി ക്ഷണിൽ നടന്ന പരിശോധനയിൽ നാമമാത്ര പേരിൽ മാത്രമാണ് രോഗബാധ കണ്ടെത്തിയിട്ടൊള്ളു .
എസ്റ്റേറ്റ് മേഖലയിൽ എവിടെയെങ്കിലും രോഗബാധ റിപ്പോർട്ട് ചെയ്താൽ ആ മേഖല അപ്പാടെ കണ്ടൈൻമെൻറ് സോണായി പ്രഖ്യപിച്ചു. തടിതപ്പുന്ന രീതിയാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ സ്വീകരിച്ചു വരുന്നത് .തോട്ടമേഖല അപ്പാടെ അടച്ചു പുട്ടപ്പെടുമ്പോൾ സ്ഥിരമായി ജോലിക്ക് പോയിക്കൊണ്ടരിക്കുന്ന തൊഴിലാളിലാളികൾ ലയങ്ങളിൽ തന്നെ കഴിയേണ്ടി വരുകയും കുറ്റമായി ലയങ്ങളിൽ താമസിക്കുന്ന ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ ഒരുമിച്ചു കൂടുകയും രോഗം പടരുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിന്നിരുന്നത് ,അതേസമയം തൊഴിലാളികൾ തേയില തോട്ടത്തിൽ ജോലിയിൽ ഏർപ്പെട്ടാൽ വിശാലമായ മേഖലയിൽ അകലം പാലിച്ചു ജോലിചെയ്യാനാകുകയും രോഗവ്യാപന തോത് കുറക്കാനായും കഴിയുമായിരുന്നു .
അതേസയമം മൂന്നാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കെ ഡി എച് പി
കമ്പനിയുടെ നേതൃത്തത്തിൽ് പുതിയ പരിചരണ കേന്ദ്രം ആരംഭിച്ചു. നൂറുപേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യമാണ് കമ്പനി ഏർപ്പെടുത്തിയിട്ടുള്ളത് കേന്ദ്രത്തിലേക്ക് വേണ്ട 100 കിടക്കകൾ തലയിണ 200 പുതപ്പുകൾ എന്നിവ കെഡിഎച് പി കമ്പനി എത്തിച്ചിട്ടുണ്ട് . കൂടാതെ കേന്ദ്രത്തിലേക്ക് വൈദ്യതി, മുറികൾ തരംതിരിച്ചു നൽകുന്നത്. പരിസര ശുചികരണം തുടങ്ങിയ നിർമ്മാണ പ്രവൃത്തികളും നടത്തിയിട്ടുണ്ട് .