കൊറോണ രണ്ടാംരണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

0

ഡൽഹി : കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനിതകമാറ്റവും, രണ്ടാം തരംഗവും തമ്മിൽ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു മുൻ നിലപാട്. അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വ‍ർധിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് ഇന്ന് പ്രതിദിന വർധന നാല് ലക്ഷം കടക്കും. പ്രതിദിന മരണങ്ങളും നാലായിരത്തോട് അടുക്കുകയാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,12,262 പുതിയ #COVID19 കേസുകളും 3,29,113 ഡിസ്ചാർജുകളും 3,980 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയംഅറിയിച്ചു ഇതോടെ ആകെ കേസുകൾ: 2,10,77,410 ഉയര്ന്നു
1,72,80,844 പേർക് രോഗമുക്തിയൂണിനാടായി
ആകെ മരണസംഖ്യ: 23,01,68 ഉയർന്നു രാജ്യത്ത് 35,66,398 പേര് കോവിഡ് ബാധിച്ചു ചികിത്സയിലാണ് .ഇതുവരെ 16,25,13,339 പേർക്ക് വാക്‌സിനേഷൻ നൽകി

You might also like

-