ഇന്ത്യ – പാക് സംഘർഷസാഹചര്യം ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി യോഗം ചേരും.

സാധാരണക്കാരെ കൊല്ലുന്നത് അസ്വീകാര്യമാണ്. കുറ്റവാളികളെ നിയമ പ്രകാരം ശിക്ഷിക്കണം. സൈനികനടപടി ഒന്നിനും പരിഹാരമാർഗമല്ല, ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷ സാഹചര്യത്തിൽ നിന്ന് ഇരുരാജ്യങ്ങളും പിൻമാറണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു

ഇന്ത്യ – പാക് സംഘർഷസാഹചര്യം ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി യോഗം ചേരും. രാത്രി പന്ത്രണ്ട് മണിയോടെ യോഗം തുടങ്ങും. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം യോഗത്തിൽ വിലയിരുത്തും. വിഷയം ചർച്ച ചെയ്യണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനം.യോഗത്തിന് മുൻപ് പഹൽഗാം ഭീകരാക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടറസ് അപലപിച്ചു. സാധാരണക്കാരെ കൊല്ലുന്നത് അസ്വീകാര്യമാണ്. കുറ്റവാളികളെ നിയമ പ്രകാരം ശിക്ഷിക്കണം. സൈനികനടപടി ഒന്നിനും പരിഹാരമാർഗമല്ല, ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. സംഘർഷ സാഹചര്യത്തിൽ നിന്ന് ഇരുരാജ്യങ്ങളും പിൻമാറണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ എന്ത് സഹായത്തിനും തയ്യാറാണെന്നും ഗുട്ടറസ് വ്യക്തമാക്കി.

അതേസമയം പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യ – പാക് ബന്ധം ഏറ്റവും വഷളായ നിലയിൽ പോകുന്നത് വേദനയുണ്ടാക്കുന്നു. പ്രശ്നപരിഹാരത്തിന് സൈനിക നടപടികൾ അല്ല മാർഗമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഗുട്ടറസ് പ്രതികരിച്ചു. യുഎൻ രക്ഷാസമിതി യോഗം ഇന്ത്യ – പാക് വിഷയം ചർച്ച ചെയ്യാനിരിക്കൊണ് ഗുട്ടറസിന്‍റെ പ്രതികരണം. പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ മേഖലയിൽ സമാധാനത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് പാകിസ്ഥാൻ രക്ഷാസമിതിയോട് പരാതിപ്പെട്ടു.

ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘര്‍ഷ സാധ്യതയിൽ യുഎൻ നേരത്തെ ആശങ്കയറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎൻ സെക്രട്ടറി ജനറൽ ചര്‍ച്ച നടത്തിയത്.നേരത്തെ തന്നെ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.

ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎൻ ഒരുക്കമാണെന്നും സെക്രട്ടറി ജനറൽ അറിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഇന്ത്യ-പാക് അതിര്‍ത്തികളിൽ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കണമെന്നുമാണ് യുഎൻ ആവശ്യപ്പെട്ടത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാൻ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുന്നതിനിടെയാണ് യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരുന്നത്. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു. ജലം തടഞ്ഞാൽ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാകിസ്ഥാൻ ഇപ്പോൾ സഹായത്തിനായി യുഎൻ രക്ഷാ സമിതിയേയും റഷ്യയേയും സമീപിക്കുകയാണ്. യുഎൻ രക്ഷാസമിതിയിൽ സ്ഥിരം അല്ലാത്ത പത്ത് അംഗ രാജ്യങ്ങളിൽ നിലവിൽ പാകിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം വിളിക്കണം എന്ന പാകിസ്ഥാൻറെ ആവശ്യം യുഎൻ അംഗീകരിച്ചത്.

You might also like

-