പാലായിലെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് യു ഡി എഫ് ൽ പ്രതിസന്ധി ?

ജോസ് കെ മണിയുമായുള്ള കടുത്ത ഭിന്നത തുടരുന്നതിനാൽ പിജെ ജോസഫ് പ്രചാരണ രംഗത് ഇറങ്ങിന്നതു ഗുണം ചെയ്യില്ലാനാണ് ജോസ് കെ മാണി വിഭാഗം കരുതുന്നത് . വൈരാഗ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ജോസഫ് വിഭാഗത്തെ ജോസ് ക മാണി വിശ്വാസത്തിൽ എടുത്തിട്ടുമില്ല

0

പാലാ :ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മുന്നണി സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ടത്തിലേക്ക് കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചു പ്രധാന വ്യക്തികളെ കണ്ടുമുള്ള വോട്ട് അഭ്യര്ഥനകൾക്ക് ശേഷമാണ് . മൂന്ന് പ്രധാന മുന്നണികളുടേയും സ്ഥാനാര്‍ഥികളും വാഹന പര്യടനം ആരംഭിക്കുന്നുതു . ബി.ജെ.പി സ്ഥാനാർഥി എന്‍ ഹരിയുടെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കുമ്പോള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാർഥികളുടേത് 14ന് തുടങ്ങും.

ബി.ജെ.പി സ്ഥാനാര്‍ഥി എന്‍ ഹരിയുടെ സ്ഥാനാർഥി പര്യടനം ഇന്ന് രാവിലെ മുത്തോലിയില്‍ ആരംഭിക്കും. എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും ഇടത് മുന്നണി സ്ഥാനാർഥി മാണി സി കാപ്പനും രണ്ട് ദിവസം കൂടി വിവിധ പഞ്ചായത്തുകളിലെ പ്രധാന സ്ഥലങ്ങളില്‍ പ്രചാരണം കേന്ദ്രീകരിക്കും. 14 മുതലാണ് ഇരുവരുടേയും സ്ഥാനാര്‍ഥി പര്യടനം.

വരും ദിവസങ്ങളില്‍ പ്രധാനപ്പെട്ട നേതാക്കള്‍ കൂടി പ്രചാരണ രംഗത്ത് സജീവമാകുന്നതോടെ പാലായിലെ തെരഞ്ഞെടുപ്പ് പോരിന് കൂടുതല്‍ വീറും വാശിയും കൈവരും. ഇതോടെ ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ വിഷയങ്ങളും പാലായിലെ തെരഞ്ഞെടുപ്പ് പോരില്‍‌ മൂർച്ചയുള്ള ആയുധങ്ങളായി മാറും
അതേസമയം കേരള കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ പെടലപ്പിണക്കം യുഡിഎഫ് കേന്ദ്രങ്ങളിൽ പടർത്തിയ ആശങ്ക ഇനിയും അവസാനിച്ചട്ടില്ല  പിജെ ജോസഫ് തെരെഞ്ഞെടുപ്പ് പ്രചാരങ്ങളിൽ സജീവമാകുമെന്നു പറയുമ്പോഴും . ജോസ് കെ മണിയുമായുള്ള കടുത്ത ഭിന്നത തുടരുന്നതിനാൽ പിജെ ജോസഫ് പ്രചാരണ രംഗത് ഇറങ്ങിന്നതു ഗുണം ചെയ്യില്ലാനാണ് ജോസ് കെ മാണി വിഭാഗം കരുതുന്നത് . വൈരാഗ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ജോസഫ് വിഭാഗത്തെ ജോസ് ക മാണി വിശ്വാസത്തിൽ എടുത്തിട്ടുമില്ല .അതുകൊണ്ടു തന്നെ യുഡി എഫിന് തെരഞ്ഞെടുപ്പ പ്രചാരണം പ്രയാസകരമാണ്

You might also like

-