പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പി.ജെ ജോസഫിനെ കണ്ടു

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും തൽക്കാലത്തേക്ക് മാറ്റി വെച്ച് പ്രചാരണ രംഗത്ത് സജീവമാകാൻ ജോസഫ് ഗ്രൂപ്പും തീരുമാനിച്ചതായും ജോസ് ടോം പറഞ്ഞു

0

പാലാ: പി.ജെ ജോസഫുമായി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം കൂടിക്കാഴ്ച നടത്തി. യു ഡി എഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ജോസ് ടോം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും തൽക്കാലത്തേക്ക് മാറ്റി വെച്ച് പ്രചാരണ രംഗത്ത് സജീവമാകാൻ ജോസഫ് ഗ്രൂപ്പും തീരുമാനിച്ചതായും ജോസ് ടോം പറഞ്ഞു

രാവിലെ തൊടുപുഴയിലെ വസതിയിൽ എത്തിയാണ് പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് പി ജെ ജോസഫ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. നാളെ എ.കെ ആൻറണിക്ക് ഒപ്പം പാലായിൽ പ്രചാരണ യോഗത്തിലും പി.ജെ ജോസഫ് പങ്കെടുക്കും.എല്ലാ പ്രശ്നങ്ങളുo പരിഹരിച്ചെന്നും ആത്മവിശ്വാസം കൂടിയെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് ടോം പറഞ്ഞു

You might also like

-