ഒഴിപ്പിക്കൽ പൂർണ്ണമാകാതെ അഫ്ഗാനിൽ നിന്നും സേന പിന്മാറ്റമില്ല യു എസ്

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികളുടെ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴുവാക്കാൻ അമേരിക്കയും സഖ്യകക്ഷികളും ജനങ്ങളോട് ആവശ്യപ്പെട്ടു

0

വാഷിങ്ടൺ / കാബൂൾ | ആഗസ്റ്റ് മുപ്പത്തിയൊന്നോടു കൂടി വിദേശ സൈന്യം അഫ്ഗാന്‍ വിടണമെന്ന താലിബാന്‍ അന്ത്യശാസനം തള്ളി അമേരിക്ക. ഒഴിപ്പിക്കല്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ച അമേരിക്ക, രാജ്യം വിട്ടുപോകാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. സൈന്യത്തെയും പൗരന്‍മാരെയും പൂര്‍ണമായും ഒഴിപ്പിക്കുന്നത് ആഗസ്റ്റ് കഴിഞ്ഞും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുമെന്നും, വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് വരെ ഒഴിപ്പിക്കല്‍ തുടരുമെന്നുമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലീങ്കന്‍ പറഞ്ഞത്. രാജ്യം വിടുന്നവര്‍ക്ക് സുരക്ഷിത മാര്‍ഗമൊരുക്കാന്‍ താലിബാന്‍ പ്രിതജ്ഞാബദ്ധമാണെന്നും അമേരിക്ക പറഞ്ഞു.അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറുന്നതിനു മുമ്പായി നിരവധി അഫ്‌ഗാൻ പൗരന്മാരെ പ്രത്യേക വിസയിലൂടെ അമേരിക്കയിലേക്ക് കൊണ്ടുവരാൻ ബൈഡൻ ഭരണകൂടം പ്രത്യേകം താത്പര്യം എടുത്തിരുന്നു

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികളുടെ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴുവാക്കാൻ അമേരിക്കയും സഖ്യകക്ഷികളും ജനങ്ങളോട് ആവശ്യപ്പെട്ടു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, യു എസ് സൈന്യം 19,000 പേരെ കൂടി ഒഴിപ്പിച്ചതായും ഇതുവരെ എണ്ണം 88,000 പേരെ ഒഴിപ്പിച്ചതായും ആർമി മേജർ ജനറൽ വില്യം തായ്‌ലർ പറഞ്ഞു ,ഓരോ 39 മിനിറ്റിലും ഒരു വിമാനം അഫ്ഗാനിൽ നിന്നും പുറപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണ സാധ്യത മുന്നില്‍കണ്ട് കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ വരുന്നത് അമേരിക്ക താത്കാലികമായി വിലക്കിയിരിക്കുകയാണ്. എന്നാല്‍, ആഗസ്റ്റ് മുപ്പത്തിയൊന്നിനകം അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാന്‍ വിടണമെന്നാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതു രണ്ടാം തവണയാണ് താലിബാന്‍ അന്ത്യശാസനം ആവര്‍ത്തിക്കുന്നത്. സമയപരിധി മുന്നോട്ടുവെച്ചത് അമേരിക്കയാണ്, കാലാവധി ലംഘിച്ചാല്‍, അതിന്റെ പരിണിതി നേരിടേണ്ടി വരുമെന്നും താലിബാന്‍ അറിയിച്ചു. അമേരിക്കയുടെയും നാറ്റോയുടെയും പതിനായിരത്തോളം സൈനികരാണ് അഫ്ഗാനിലുള്ളത്. ഇവര്‍ക്കു പുറമെ വിദേശ സിവിലിയന്‍മാരും രാജ്യം വിടാന്‍ കാത്തുകിടക്കുകയാണ്. ഇവരെല്ലാവരെയും മാസാവസാനത്തോടെ പുറത്ത് എത്തിക്കാനാകുമോ എന്നുള്ള കാര്യം സംശയകരമാണ്. ആഗസ്റ്റ് പതിനഞ്ചിന് കാബൂള്‍ പിടിച്ച്, താലിബാന്‍ അധികാരമേറ്റെടുത്ത ശേഷം രാജ്യത്തു നിന്നും പുറത്തുപോകുന്നവരുടെ വലിയ ഒഴുക്കാണ് നടന്നത്. എണ്‍പതിനായിരത്തോളം പേര്‍ ഇതുവരെയായി അഫ്ഗാനില്‍ നിന്നും പുറത്തുകടന്നതായാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം തലങ്ങൾ വിദേശ ശക്തികൾക്ക് നൽകിയ സാമ്യം ആഗസ്റ്റ് 31 ന് അവസാനിക്കും എന്ന് താലിബാൻ അവക്ഷപെട്ടു .
അമേരിക്കൻ സൈന്യം താലിബാൻ വിടുമ്പോൾ
“കാബൂൾ എയർപോർത്തിന്റെ നടത്തിപ്പിനായി സാങ്കേതിക സഹായം തേടി താലിബാൻ തുർക്കിലിയോടെ സഹായം അഭ്യർത്ഥന നടത്തിയാതായി ഒരു തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു, എന്നിരുന്നാലും വിദേശ സൈന്യം പിൻവാങ്ങുന്നതിനൊപ്പം തുർക്കി സൈന്യവും അഫ്ഗാൻ വിടണമെന്നണ് താലിബാൻ ആവശ്യം .

അമേരിക്കയുടെ സഹായത്തോടെ യുള്ള അഫ്ഗാൻ ഭരണം 20 വർഷങ്ങൾക്ക് ശേഷം താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തുമ്പോൾ അപകടകരമായ സാഹചര്യം അഫ്ഗാനിൽ ഉണ്ടാകുമെന്നാണ് ലോകം വിലയിരുത്തുന്നത് .നിലവിലെ സാഹചര്യത്തിൽ കുടിയൊഴിപ്പിക്കൽ പൂർത്തിയാവാതെ യു എസ് നേതൃത്വത്തിലുള്ള സഖ്യ സൈന്യത്തെ അഫ്ഗാൻ വിടില്ലന്നുറപ്പാണ്

You might also like

-