ഡാക്ക പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നു ട്രംപ് ഭരണകൂടം
ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന ചെറിയ കുട്ടികൾക്ക് അമേരിക്കയിൽ തുടരുന്നതിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവകാശമാണ് ഡാക്കയിലൂടെ ലഭിച്ചിരുന്നത്.
വാഷിങ്ടൻ ഡിസി : ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറവൈൽസ് (DACA) പ്രോഗാമനുസരിച്ചു പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. മാത്രമല്ല രണ്ടു വർഷത്തേക്കു പുതുക്കി നൽകിയിരുന്നത് ഒരു വർഷമാക്കി കുറയ്ക്കാനും തീരുമാനിച്ചതായി ജൂലൈ 28 ന് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി.
ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന ചെറിയ കുട്ടികൾക്ക് അമേരിക്കയിൽ തുടരുന്നതിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവകാശമാണ് ഡാക്കയിലൂടെ ലഭിച്ചിരുന്നത്. ട്രംപ് അധികാരമേറ്റശേഷം ഈ പ്രോഗ്രാം നിർത്തലാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും കോടതികളുടെ നിരന്തര ഇടപെടലുകൾ പൂർണ്ണമായും പ്രോഗ്രാം ഉപേക്ഷിക്കുന്നതിൽ നിന്നും ട്രംപ് ഭരണകൂടത്തെ വിലക്കുകയായിരുന്നു. 2017 ലായിരുന്നു ട്രംപ് ഡാക്കാ പദ്ധതി അവസാനിപ്പിക്കുന്നതിനു തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടു വർഷത്തേക്കു കൂടി പുതുക്കി നൽകുന്നതിനും അനുമതി നൽകിയിരുന്നു.
പൊതുതിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ രണ്ടു വർഷമെന്നത് ഒരു വർഷത്തേക്കു പുതുക്കിയാൽ മതിയെന്നു ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു. അടുത്ത സർക്കാർ അധികാരത്തിൽ എത്തിയ ശേഷമായിരിക്കും ഡാക്കയുടെ ഭാവി തീരുമാനിക്കപ്പെടുക. ജൂലൈ 28 ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവ് ഒരുമാസം മുമ്പു മേരിലാന്റ് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനു വിരുദ്ധമാണ്. 2017 ന് മുമ്പുള്ള ഡാക്കയുടെ ഒറിജിനൽ ഫോം നിലനിർത്തണമെന്നായിരുന്നു ആ വിധി. ഫെഡറൽ ഗവൺമെന്റിന്റെ ഉത്തരവ് വീണ്ടും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം