നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ ജിയോ സിം ഉള്ള വിവോ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചവരെ കണ്ടെത്താം . ഇതിനായി അന്വേഷണം നടത്തണം. പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി ഇത് കൈകാര്യം ചെയ്ത് . ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയക്കുന്ന നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു.
കൊച്ചി | നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ആരെയെങ്കിലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് ഉദ്ദേശമുണ്ടോ എന്നും വിചാരണ കോടതിയുടെ പരാമർശിച്ചു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ ജിയോ സിം ഉള്ള വിവോ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചവരെ കണ്ടെത്താം . ഇതിനായി അന്വേഷണം നടത്തണം. പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി ഇത് കൈകാര്യം ചെയ്ത് . ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയക്കുന്ന നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണണം എന്ന് പ്രത്യേക താല്പര്യം ഇല്ലെന്ന് പറഞ്ഞ കോടതി ദൃശ്യങ്ങൾ ഇതുവരെയും കണ്ടിട്ടില്ലെന്നും വിചാരണ ഘട്ടത്തിൽ ആവശ്യമെങ്കിൽ മാത്രം പരിശോധിക്കുമെന്നും വ്യക്തമാക്കി.അതേസമയം നടി ആക്രമികപെട്ട കേസിലെ തുടർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി കോടതിയുടെ പരാമർശം. ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി