ആയിഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാകില്ല
ആയിഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
ആയിഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് പ്രാരംഭഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് പൊലീസിന് കോടതി നിര്‍ദേശം നല്‍കി.