സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയർന്നതായി സർക്കാർ നിയമസഭയിൽ

കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാൻ കാരണമായത്. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം

0

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയർന്നതായി സർക്കാർ നിയമസഭയിൽ. 2010-11 വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാൻ കാരണമായത്. സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ആഭ്യന്തര ഉത്പാദനം വളർച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതി പിരിവ് ഊർജിതമാക്കുമെന്നും ധനമന്ത്രിക്ക് വേണ്ടി സഭയിൽ ഹാജരായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

അതേ സമയം, ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തേക്കാൾ കടം കുറഞ്ഞുവെന്നാണ് കണക്കുകൾ വിശദീകരിച്ച് മന്ത്രി സഭയെ അറിയിക്കുന്നത്. ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ താരതമ്യ ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. നികുതി, വൈദ്യുതി, ബസ്, വെള്ളം ചാർജുകൾ കൂട്ടിയത് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.

You might also like

-