പുലിമടകളിൽ ആരവം തൃശ്ശൂരിനെ പുലികൾ കിഴടക്കും

ദേശങ്ങളിൽ ചമയപ്രദർശനം തുടരുകയാണ്. ഇക്കുറിയും പെൺപുലികളും കരിന്പുലികളുമുണ്ടാകും.ഒന്നാ സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്

0

തൃശൂരില്‍ ഇന്ന് പുലിക്കളി. വൈകീട്ട് നാലര മുതല്‍ എട്ട് വരെ തൃശൂര്‍ റൗണ്ട് പുലികളെ കൊണ്ട് നിറയും. ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും.വിവിധ ദേശങ്ങളിലെ പുലികൾ അവസാനവട്ട പരിശീലനത്തിലാണ്. ശനിയാഴ്ച രാവിലെത്തന്നെ പുലികൾക്ക് ചായം പൂശിത്തുടങ്ങുമെന്നതിനാൽ പരിശീലനത്തിന്‍റെ അവസാന ദിവസമാണിന്ന്. വേഷത്തിലും ഒരുക്കത്തിലും വിവിധ ദേശങ്ങൾ അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. പുലികൾക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങൾ അവസാനവട്ട മിനുക്കു പണിയിലാണ്

ദേശങ്ങളിൽ ചമയപ്രദർശനം തുടരുകയാണ്. ഇക്കുറിയും പെൺപുലികളും കരിന്പുലികളുമുണ്ടാകും.ഒന്നാ സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്. ഓണാഘോഷഹ്ങളുടെ സമാപനം കൂടിയാണ് പുലികളി എന്നതിനാൽ ആയിരക്കണക്കിനാളുകൾ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.

പ്രളയം മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പുലിക്കളി ഇത്തവണ വീണ്ടുമെത്തുമ്പോള്‍ ആഹ്ളാദത്തിലാണ് പുലിപ്രേമികള്‍.പെൺപുലികൾ നഗരത്തെ ത്രസിപ്പിക്കാൻ ഇന്നിറങ്ങു

You might also like

-