വയനാട്ടിൽ ഭീതി വിതച്ച കടുവ കുടിനുള്ളിലായി

വനമൂലിക ഫാക്ടറിക്ക് സമീപം ഒരാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില്‍ തീരുമാനമെടുക്കുക

0

കല്‍പ്പറ്റ | വയനാട് കല്‍പ്പറ്റ മുള്ളന്‍കൊല്ലിയില്‍ കടുവ കൂട്ടില്‍. നിരവധി വളര്‍ത്തുമൃഗങ്ങളെ പിടിച്ച കടുവയാണ് കൂട്ടിലായത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും.കടുവയെ പിടികൂടാനായി മുള്ളന്‍കൊല്ലി ഭാഗത്ത് നാലോളം കൂടുകള്‍ സ്ഥാപിച്ചിരുന്നു. അതിലൊന്നിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില്‍ തീരുമാനമെടുക്കുക.

വനമൂലിക ഫാക്ടറിക്ക് സമീപം ഒരാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില്‍ തീരുമാനമെടുക്കുക. രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്.ഇന്നലെ മുള്ളൻകൊല്ലി ടൗണിൽ കടുവ ഇറങ്ങി. പശുകിടാവിനെ ആക്രമിച്ച് കൊന്നു. മുള്ളൻകൊല്ലി കാക്കനാട്ട് തോമസിന്‍റെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് ഞായറാഴ്ച പുലർച്ചെ കൊന്നത്. കിടാവിന്‍റെ ജഢം പാതി ഭക്ഷിച്ച നിലയിൽ കൂടിനോട് 200 മീറ്റർ മാറി കണ്ടെത്തുകയായിരുന്നു. രാവിലെ ആറിന് പള്ളിയിൽ പോകുന്നവരും കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിരുന്നു.

അതേസമയം വന്യജീവിശല്യം ശ്വാശത പരിഹാരം കാണാമെന്നു ആവശ്യപ്പെട്ടു വയനാട്ടിലെ കർഷക സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം തുടരുകയാണ് ,കാടും നാടും വേർതിരിക്കുക വനം നിയമ കാടിന് പുറത്തു പാടില്ല , മാനന്തവാടി മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുക, 70% പണി പൂർത്തിയായ പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ റോഡ് തുറന്നു കൊടുക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാനന്തവാടി ഗാന്ധി പാർക്കിൽ സായാഹ്ന ധർണയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റ് പ്രസിഡണ്ട് ഉസ്മാൻ അധ്യക്ഷത വഹിച്ചു. ക്ഷുദ്രജീവികളായ കാട്ടുമൃഗങ്ങളെ നാട്ടിൽ ഇറങ്ങിയാൽ വെടിവെച്ചു കൊല്ലാനുള്ള അവകാശം കർഷകന് നൽകണമെന്ന് വി ഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മലയോര മേഖല ഒന്നാകെ കടുവാ സങ്കേതവും വന്യജീവി സങ്കേതവും ആക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഒന്നാം രംഗം മാത്രമേ ആയിട്ടുള്ളൂ എന്നും ഈ ഗൂഢ നാടകത്തിൽ നിന്നും അധികാരികൾ പിന്തിരിയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജോസ് പള്ളത്ത് ആവശ്യപ്പെട്ടു. ഭീതിയിലും ആശങ്കയിലും തീരാ ദുഃഖത്തിലും അകപ്പെട്ടിരിക്കുന്ന മലയോര ജനതയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംരക്ഷണം നൽകണമെന്നും കാട്ടിൽ നിന്നും നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഹാനി വരുത്തുന്ന വന്യമൃഗങ്ങളെക്കാൾ വിലയുള്ള മനുഷ്യ ജീവിതങ്ങൾക്ക് അനുകൂല നിയമ ഭേദഗതികൾ വരുത്തണമെന്നും കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള വിവിധ കർഷക സാംസ്കാരിക സാമൂഹിക മത മേഖലകളിൽ നിന്നുള്ള പ്രമുഖർ പ്രസ്താവിച്ചു. കാലാകാലങ്ങളായി കർഷകരെയും കർഷകപ്രസ്ഥാനങ്ങളെയും മറ്റ് സാമൂഹ്യ മണ്ഡലങ്ങളെയും ഭിന്നിപ്പിച്ച് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുന്ന പിന്തിരിപ്പൻ ശക്തികൾക്കെതിരെ എല്ലാ സംഘടനകളും എല്ലാ വേർതിരിവുകളും മാറ്റിവെച്ച് ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നത് വരെ ശക്തമായ സമരപരിപ്പാടികളും നിയമപോരാട്ടങ്ങളുമുണ്ടാകുമെന്നും യോഗം മുന്നറിയിപ്പു നൽകി. ജിൽസ് മേക്കൽ (കൊട്ടിയൂർ സംരക്ഷണ സമിതി ) അഡ്വ ബിനോയി തോമസ് (രാഷ്ട്രീയ കിസാൻ മഹാ സംഘ് ), ഗഫൂർ വെണ്ണിയോട് (പൊതുപ്രവർത്തകൻ), അഡ്വ സുമിൻ (വി ഫാം ), ജോൺ മാസ്റ്റർ മ്രനുഷ്യാവകാശ പ്രവർത്തകൻ), ഫിലിപ്പുക്കുട്ടി ക്രർഷക കൂട്ടായ്മ), ശകുന്തള ഷണ്മുഖൻ പ്രൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതി ), മുകുന്ദൻ (ഫാർമേഴ്സ് റിലീഫ് ഫോറം , സുനിൽ മഠത്തിൽ (KFA) പ്രസംഗിച്ചു.

You might also like

-