സേന മേധാവികളുടെ സുരക്ഷാ വർധിപ്പിച്ചു മൂന്ന് സേനാ മേധാവിമാര്‍ക്കും ഇനി Z+
വ്യോമ സേന മേധാവി എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവക്കും നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബക്കും Z+ കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഉടലെടുത്ത ഇന്ത്യാ പാക് സംഘര്‍ഷത്തെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് നേരത്തെ തന്നെ Z+ കാറ്റഗറി സുരക്ഷയുണ്ട്.
ഡൽഹി : മൂന്ന് സേനാ മേധാവിമാര്‍ക്കും ഇനി Z+ കാറ്റഗറി സുരക്ഷ. വ്യോമ സേന മേധാവി എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവക്കും നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബക്കും Z+ കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് Z+ വിഭാഗത്തില്‍ പെടുന്നത്. 55 പേരടങ്ങുന്ന സംഘത്തിനായിരിക്കും സുരക്ഷാ ചുമതലയുണ്ടാകുക. ഇതില്‍ 10 പേര്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകളോ എന്‍.എസ്.ജി കമാന്‍ഡോകളോ ആയിരിക്കും. അത്യാധുനിക എം.പി 5 തോക്കുകളടക്കമുള്ള ആയുധങ്ങളും വാര്‍ത്താവിനിമയ ഉപകരണങ്ങളും ഇവര്‍ക്കൊപ്പമുണ്ടാകും.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഉടലെടുത്ത ഇന്ത്യാ പാക് സംഘര്‍ഷത്തെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് നേരത്തെ തന്നെ Z+ കാറ്റഗറി സുരക്ഷയുണ്ട്.