ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.

പരസ്പര ധാരണയോടുകൂടി അമേരിക്ക ചർച്ചയെ സ്വീകരിക്കുകയാണെങ്കിൽ മൂന്നാമതൊരു കൂടിക്കാഴ്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ പറഞ്ഞത്.

0

ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.അമേരിക്ക ശരിയായ മനോഭാവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ്ങ് ഉൻ അറിയിച്ചതായി കൊറിയൻ സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. മുൻപുള്ള രണ്ട് കൂടിക്കാഴ്ചകളും ലക്ഷ്യപ്രാപ്തിയിൽ എത്തിയിരുന്നില്ല.

പരസ്പര ധാരണയോടുകൂടി അമേരിക്ക ചർച്ചയെ സ്വീകരിക്കുകയാണെങ്കിൽ മൂന്നാമതൊരു കൂടിക്കാഴ്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ പറഞ്ഞത്. ആണവായുധ നിരായുധീകരണം,രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചെപ്പെടുത്തൽ എന്നിങ്ങനെ നിരവധി വിഷയങ്ങളായിരുന്നു ഇരു രാഷ്ട്രതലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഉയർന്നു വന്നത്.

You might also like

-