ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും വ്യക്തമാക്കി.

യുവതിപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി തന്ത്രി കുടുംബവും പന്തളം രാജകുടുംബവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും ഉറച്ച നിലപാടുമായി തന്ത്രി കണ്ഠരര് രാജീവ്. സംഘര്‍ഷം ഒഴിവാക്കാന്‍ യുവതികളാരും ശബരിമലയിലെത്തരുതെന്നും യുവതികള്‍ ശബരിമലയിലെത്തിയാല്‍ നട അടച്ചിടുമോയെന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നും അദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

0

ശബരിമല യുവതിപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി തന്ത്രി കുടുംബവും പന്തളം രാജകുടുംബവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും ഉറച്ച നിലപാടുമായി തന്ത്രി കണ്ഠരര് രാജീവ്. സംഘര്‍ഷം ഒഴിവാക്കാന്‍ യുവതികളാരും ശബരിമലയിലെത്തരുതെന്നും യുവതികള്‍ ശബരിമലയിലെത്തിയാല്‍ നട അടച്ചിടുമോയെന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നും അദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്നു പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ പോസിറ്റീവെന്നു പറയാനാവില്ല. യുവതി പ്രവേശനം പാടില്ലെന്ന നൂറു ശതമാനം ഉറച്ച നിലപാടു തന്നെയാണ് തങ്ങള്‍ക്കുള്ളത്.

ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകാനില്ല.അത് വ്യക്തമാക്കുന്ന നിവേദനമാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.സര്‍ക്കാരും ചില കാര്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.അതിനെ കുറിച്ച് വളരെ വിശദമായി ആലോചിക്കേണ്ടതുണ്ടെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.

പന്തളം രാജ കൊട്ടാരം പ്രതിനിധിയെകൂടാതെ പി.എന്‍ നാരായണ വര്‍മ്മ തന്ത്രി കുടുംബത്തിലെ കണഠര രാജീവരര. കണഠര മോഹനര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ, ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം പരാജയപ്പെട്ടിരുന്നു. വിധി നടപ്പിലാക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

You might also like

-