നവംബര്‍ 10 വരെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി
അണക്കെട്ടിൻ്റെ ബലക്ഷയവും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കേരളം ഇന്ന് കൊണ്ടുവന്നിരുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി വിധിച്ചു. വിഷയത്തില്‍ സുപ്രീം കോടതി ഇടക്കാല വിധിയാണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ആവശ്യം കൂടി അംഗീകരിച്ചാണ് സുപ്രീം കോടതി പുതിയ വിധി നല്‍കിയിരിക്കുന്നത്.
അണക്കെട്ടിൻ്റെ ബലക്ഷയവും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കേരളം ഇന്ന് കൊണ്ടുവന്നിരുന്നു. കേരളം സമർപ്പിച്ച റൂൾ കർവ്വ് പ്രകാരം ഒക്ടോബർ 31 വരെ 136 അടിയായും നവംബർ 10 138.3 അടിയായും അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് നിർദേശിക്കുന്നത്. 139.5 അടിയായി നവംബർ പത്ത് വരെ ജലനിരപ്പ് നിജപ്പെടുത്താനാണ് തമിഴ്നാട് നിർദേശിച്ചത്. ഇതു തന്നെ മേൽനോട്ടസമിതിയുടെ നിർദേശത്തിലുമുള്ളത്. ഈ നിർദേശം അംഗീകരിച്ചാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിധി.