ബാബരി മസ്ജിദ് ഭൂമിതര്‍ക്കത്തിലെ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി സമയം നീട്ടി

സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് പരിശോധിച്ചു.

0

ബാബരി മസ്ജിദ് ഭൂമിതര്‍ക്കത്തിലെ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി സമയം നീട്ടി നല്‍കി. സമിതിയുടെ ആവശ്യം അംഗീകരിച്ച് ആഗസ്റ്റ് 15 വരെയാണ് നീട്ടിയത്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദാംശങ്ങള്‍ രഹസ്യമായി തന്നെ ഇരിക്കട്ടെ എന്നും വ്യക്തമാക്കി.

വിരമിച്ച സുപ്രീംകോടതി ജഡ്ജി എം.എം ഖലീഫുള്ള അധ്യക്ഷനായ സമിതി ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് മധ്യസ്ഥ ചര്‍ച്ച നടത്തി വരുന്നത്. മുദ്രവച്ച കവറില്‍ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് പരിശോധിച്ചു. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്ന സമിതിയുടെ വിലയിരുത്തല്‍ സുപ്രീംകോടതി രേഖപ്പെടുത്തി. മധ്യസ്ഥ ചര്‍ച്ചയെ പിന്തുണക്കുന്നതായി മുസ്‍ലിം പക്ഷത്തെ പ്രധാനകക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് കോടതില്‍ വ്യക്മാക്കി.‌ എന്നാല്‍ സമിതിക്ക് ജൂണ്‍ അവസാനം വരെ സമയം നീട്ടി നല്‍കിയാല്‍ മതി എന്ന് ഹിന്ദുപക്ഷത്തെ പ്രധാന കക്ഷിയായ നിര്‍മോഹി അഖാഡെ വാദിച്ചു.

You might also like

-