ജന്മദിനത്തില്‍ സഹപാഠികളുടെ നേരെ നിറയൊഴിച്ച വിദ്യാര്‍ത്ഥി രണ്ടു പേരെ കൊന്നു
16-ാം ജന്മദിനത്തില്‍ ഇങ്ങനെയൊരു ഭീകരകൃത്യത്തിന് എന്തായിരുന്ന പ്രേരണ എന്ന് വ്യക്തമല്ല. യൂറോപ്യന്‍ ഹിസ്റ്ററിയും, ഊര്‍ജ്ജ തന്ത്രത്തിലും പ്രത്യേക പഠനം നടത്തിയിരുന്നു.
സാന്റാ ക്ലാരിറ്റ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ സൗഗസ് സ്‌ക്കൂളില്‍ നവംബര്‍ 14 വ്യാഴാഴ്ച രാവിലെ സഹ പാഠികള്‍ക്ക് നേരെ വെടിവെച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥി ശാന്തനും, സൗമ്യ ശീലനും, മിടുക്കനുമായ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് കൂട്ടുക്കാരും, അദ്ധ്യാപകരും ഒരു പോലെ സാക്ഷ്യപ്പെടുത്തുന്നു. 16-ാം ജന്മദിനത്തില്‍ ഇങ്ങനെയൊരു ഭീകരകൃത്യത്തിന് എന്തായിരുന്ന പ്രേരണ എന്ന് വ്യക്തമല്ല. യൂറോപ്യന്‍ ഹിസ്റ്ററിയും, ഊര്‍ജ്ജ തന്ത്രത്തിലും പ്രത്യേക പഠനം നടത്തിയിരുന്നു. 16ക്കാരനായ വിദ്യാര്‍ത്ഥി സന്ദേശമിട്ടിരുന്നു. ‘നാളെ ഇവിടെ ചില തമാശകള്‍ നടക്കുമെന്നായിരുന്നുവത്’. സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയായില്‍ പരിശോധിച്ചവരാണ് ഈ സന്ദേശം കണ്ടെത്തിയത്.
45 കാലിബര്‍ സെമി അട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ചു ആറ് റൗണ്ടാണ് വെടിയുതിര്‍ത്തത്. അഞ്ച് വെടിയുണ്ട സഹപാഠികള്‍ക്ക് നേരെ ചീറി പാഞ്ഞപ്പോള്‍ 16ഉം 14ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച് വീഴുകയും മുന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആറാമത്തെ വെടിയുണ്ട സ്വന്തം തലക്ക് നേരെ പ്രയോഗിച്ച വിദ്യാര്‍ത്ഥിയേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സാന്റാ ക്ലാരായിലെ ലീഫി സ്ട്രീറ്റില്‍ മാതാവിനോടൊപ്പമാണ് പ്രതി കഴിഞ്ഞിരുന്നത്. രണ്ട് വര്‍ഷം മുമ്പ് പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മരണത്തിന് മുമ്പ് മാതാവുമായുണ്ടായ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. വീടും പരിസരവും അരിച്ചു പെറുക്കിയ പോലീസിന് വെടിവെപ്പിന് കുട്ടിയെ പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുന്ന പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.