‘’സമരം , മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ’’യെന്ന് മമത
സംസ്ഥാനത്തെ സി.ബി.ഐ നടപടിക്ക് സര്‍ക്കാരിന്റെ അനുമതി വേണമെന്ന ഒരു വാറണ്ട് പോലും ഇല്ലാതെ കമ്മീഷണറെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചുവെന്നതാണ് ബംഗാള്‍ സര്‍ക്കാറിന്റെ ആക്ഷേപം.
കൊൽക്കൊത്ത :ബംഗാളിലെ ഭരണഘടനാ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ തുടരുകയാണ് ഏതെങ്കിലും അന്വേഷണ ഏജന്‍സിക്കെതിരെയല്ല മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയാണ് സമരം നടത്തുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. വെള്ളിയാഴ്ച ധര്‍ണ അവസാനിപ്പിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. തട്ടിപ്പ് കേസില്‍ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ക്ക് സമന്‍സ് അയച്ച കൊല്‍ക്കത്ത പോലീസ് സി.ബി.ഐ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.
കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടിക്ക് പിന്നാലെ ആരംഭിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ധര്‍ണ തുടരുകയാണ്. സമരം നടത്തുന്നത് അന്വേഷണ ഏജന്‍സിക്കെതിരെയല്ലെന്ന് വ്യക്തമാക്കിയ മമത നടത്തുന്നത് സമാധാനപരമായ സത്യഗ്രഹം മാത്രമാണെന്നും പറഞ്ഞു. സംസ്ഥാനത്തെ സി.ബി.ഐ നടപടിക്ക് സര്‍ക്കാരിന്റെ അനുമതി വേണമെന്ന ഒരു വാറണ്ട് പോലും ഇല്ലാതെ കമ്മീഷണറെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചുവെന്നതാണ് ബംഗാള്‍ സര്‍ക്കാറിന്റെ ആക്ഷേപം.
ഇതിനിടെ കേന്ദ്രസര്‍ക്കാരുമായുള്ള പോരാട്ടം കടുപ്പിച്ച് കൊല്‍ക്കത്ത സി.ബി.ഐ ജോയിന്‍റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവക്കെതിരെ പോലീസ് സമന്‍സ് പുറപ്പെടുവിച്ചു. തട്ടിപ്പ് കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് നല്‍കിയത്. എന്നാല്‍ നോട്ടീസിന് പിന്നാലെ പങ്കജ് ശ്രീവാസ്തവ ഡല്‍ഹിയിലേക്ക് പോയി. ബംഗാളില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് മമതയെ അസ്വസ്ഥമാക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ ഗവര്‍ണര്‍ രഹസ്യറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നലത്തെ സംഭവങ്ങളില്‍ സി.ബി.ഐയും ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ലക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.