തുറമുഖ നിര്‍മ്മാണം നിര്‍ത്തിവക്കണം സമരസമിതി ,വിഴിഞ്ഞം സർവ്വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു

വി‍ഴിഞ്ഞം പദ്ധതി പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായതായി മന്ത്രി ജിആർ അനിൽ. തുറമുഖ നിർമാണത്തിന് സമര സമിതി ഒ‍ഴികെയുള്ളവരുടെ പിന്തുണ ലഭിച്ചതായും, ഹൈക്കോടതി ഉത്തരവ് പാലിച്ചെ മതിയാകുെവന്നും മന്ത്രി ജിആർ അനിൽ പ്രതികരിച്ചു.

0

തിരുവനന്തപുരം | വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാൻ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇന്നലത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്. ആക്രമണങ്ങളെ സമരസമിതി ഒഴികെ സര്‍വ്വകക്ഷിയോഗത്തിൽ പങ്കെടുത്തവര്‍ അപലപിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും ചര്‍ച്ചയിൽ പങ്കെടുത്ത മന്ത്രി ജി ആര്‍ അനിൽ വ്യക്തമാക്കി. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന് നിലപാടെടുത്തു.

വി‍ഴിഞ്ഞം പദ്ധതി പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായതായി മന്ത്രി ജിആർ അനിൽ. തുറമുഖ നിർമാണത്തിന് സമര സമിതി ഒ‍ഴികെയുള്ളവരുടെ പിന്തുണ ലഭിച്ചതായും, ഹൈക്കോടതി ഉത്തരവ് പാലിച്ചെ മതിയാകുെവന്നും മന്ത്രി ജിആർ അനിൽ പ്രതികരിച്ചു.കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്നും മന്ത്രികൂട്ടിച്ചേർത്തു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് 3000 തുറമുഖ വിരുദ്ധ സമിതിക്കാർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് ആത്മസംയമനം പാലിച്ചു. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചകളില്‍ സമരസമിതി നിലപാട് മാറ്റി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്ത് ലഹളയുണ്ടാക്കിയവരേയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും കർശന നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപെട്ടും. ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടയാൽ നടപടിയെടുക്കാൻ കോടതിയുടെ അനുമതിക്ക് കാത്ത് നിൽക്കേണ്ട കാര്യമില്ല. വിഴിഞ്ഞം പദ്ധിക്ക് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതി പരാമ‍ർശം. ക്രമസമാധാനം ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

 

You might also like

-