സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്തത്തിൽ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ സമരം തുടങ്ങി

വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിന്ന് ഇതിനകം ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്

0

പുതിയ അഡ്മിനിസ്ട്രേറ്റര്‍ അധികാരമേറ്റ ശേഷം ലക്ഷദ്വീപില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ സമരം തുടങ്ങി. വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിന്ന് ഇതിനകം ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപില്‍ സമരം നടക്കുന്നത്.

ആറുമാസത്തിനിടെ ജോലി നഷ്ടപ്പെട്ട 1315 പേരാണ് ഇന്ന് പ്രതിഷേധിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായ ശേഷം ആദ്യം പിരിച്ചു വിട്ട സ്പോര്‍ട്സ് ടൂറിസം വിഭാഗത്തിലെ 193 ജീവനക്കാര്‍ മുതല്‍ സമീപ ദിവസങ്ങളില്‍ ജോലി നഷ്ടപ്പെട്ടവര്‍ വരെ കൂട്ടത്തിലുണ്ട്. ‘ഞങ്ങള്‍ക്ക് ജോലി തിരിച്ചു തരൂ’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം .നേതാക്കൾ കാര്‍ഷിക വകുപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചു വിട്ടത്. 583 പേര്‍ക്ക് ജോലി പോയി. കോസ്റ്റല്‍ ഗാര്‍ഡില്‍ നിന്ന് 200 പേരെയും, പി.പി മോഡല്‍ ഹോസ്പിറ്റലില്‍ നിന്ന് 132 പേരെയും പിരിച്ചു വിട്ടു. കലാ കായിക അധ്യാപകരായ 24 പേരെയും പൌള്‍ട്രി ഫാമില്‍ നിന്ന് 56 പേരെയും മുന്നറിയിപ്പില്ലാതെ പിരിച്ചു പിട്ടു. ഇതിനു പുറമെ വിവിധ വകുപ്പുകളില്‍ നിന്ന് പിരിച്ചു വിടപ്പെട്ട 320 പേര്‍ കൂടി ഇന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട് സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

You might also like

-