ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞത് ലഹളയുണ്ടാക്കാൻ
ഇരുപതോളം സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിലുണ്ട്.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ലഹളയുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ്. കരുതിക്കൂട്ടിയാണ് സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. ഇരുപതോളം സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിലുണ്ട്.
രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കോഴിക്കോട് പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനായിരുന്നു അതുല്‍ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്നാണ് പൊലീസ് പറഞ്ഞത്.ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് എത്തിയതിനെ തുടര്‍ന്ന് പേരാമ്പ്ര – വടകര റോഡ് കവലയില്‍ സംഘര്‍ഷം ഉടലെടുത്തു. ഇതിനിടയിലായിരുന്നു പേരാമ്പ്രയിലെ ജുമാ മസ്ജിദിലും കല്ല് പതിച്ചത്. ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ എസ്.എഫ്.ഐ ജില്ലാ നേതാവുമായ അതുല്‍ദാസിനെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നതിനുള്ള 153 എ വകുപ്പ് ചുമത്തിയാണ് പോലീസ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി കൂടിയാണിയാള്‍.
അറസ്റ്റ് ചെയ്ത അതുല്‍ദാസിനെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.