കേന്ദ്രം തരുന്നതുകത്തിരുന്നാൽ രോഗവ്യാപനം അധികരിക്കും സംസ്ഥാനം സ്വന്തംനിലക്ക് വാക്‌സിൻ വാങ്ങും,മുഖ്യമന്ത്രി

"കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് വാക്സീൻ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല.""

0

തിരുവനന്തപുരം: കേന്ദ്രം വാക്‌സിൻ അനുവദിക്കുന്നത് വരെ കാത്തിരുന്നാൽ രോഗവ്യാപനം അതികരിക്കാനിടയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കൂടുതൽ വാക്‌സിൻ അനൈദിക്കണമെന്നു കട്ടി പ്രദാനമന്ത്രിക്ക് അയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല അതിനാൽ സംസ്ഥാനം നേരിട്ട് വാക്സീന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജ​യന്‍. “കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് വാക്സീൻ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല.”” വാക്സീൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സീന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാക്സീൻ്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാംപുകൾ സജ്ജീകരിക്കും. 18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സീൻ കൊടുക്കും എന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചത്. ഈ വിഭാ​ഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സീൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സീൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവ‍ർക്ക് മുൻ​ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദ​ഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു

You might also like

-