കേബിൾ ടി വി ഓപറേറ്റേഴ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇടുക്കി അടിമാലിയിൽ തുടങ്ങായി വൈദുതി ബോർഡുമായി ബന്ധപ്പെട്ട കേബിൾ ഓപ്പറേറ്റര്മാരുടെ പ്രശ്ങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്ന് എം എം മണി

ട്രായിയുടെ പുതിയ താരിഫ് ഓഡർ കേബിൾ ടി വി രംഗത്തെ തകർക്കുന്നതാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇടുക്കി എം പി ജോയ്‌സ് ജോർജ് പറഞ്ഞു .

0

അടിമാലി :കേബിൾ ടി വി യും വൈദുതി ബോർഡും തമ്മിലുള്ള പ്രശനങ്ങൾ ബോർഡ് ഉദ്യോഗസ്‌ഥരുടെയും ഓപ്പറേറ്റര്മാരുടെയും യോഗം വിളിക്കുമെന്ന് മന്ത്രി എം എം മണി പറഞ്ഞു പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നു വൈദുതിവകുപ്പു മന്ത്രി . സംഘടിതമായി നിന്നാൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും, സി ഓ എ നാടിനു മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് എന്നും എം എം മണി പറഞ്ഞു കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അടിമാലിയിൽ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ട്രായിയുടെ പുതിയ താരിഫ് ഓഡർ കേബിൾ ടി വി രംഗത്തെ തകർക്കുന്നതാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇടുക്കി എം പി ജോയ്‌സ് ജോർജ് പറഞ്ഞു . പുതിയ ഉത്തരവ് വൻകിട കോർപറേറ്റുകളെ സഹായിക്കാൻ വേണ്ടിമാത്ര ഉണ്ടാക്കിയിട്ടുള്ളതാണ് കേബിൾ ടി വി ഉപഭോക്താക്കൾക്ക് ഓപ്പറേറ്റർ മാർ ഇപ്പോൾ 250 രൂപക്യ്ക്ക് നൽകുന്ന 300 ളം ചാനലുകൾ ഇനിമുതൽ ലഭിക്കാൻ ഉപഭോക്താൾ ഇനി 600 രൂപയിൽ അധികവും നൽകണം . ട്രായിയുടെ ഉത്തരവുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ജോയ്‌സ് കൂട്ടിച്ചേർത്തു

പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിതുടക്കമായത് നൂറുകണക്കിന് പ്രതിനിധികളുടെ നേതൃത്വത്തിൽ അടിമാലി ടൗണിൽ നടത്തിയ വിളംബര ജാഥാ സമ്മേളനത്തിന് മാറ്റുകൂട്ടി .തുടർന്ന് സി ഓ എ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി . അടിമാലി ടൗൺ ഹാളിൽ വച്ച് നടന്ന ഉൽഘടന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു .വൈദുതി വകുപ്പ് മന്ത്രി എം എം മണി സമ്മേളനം ഉൽഘടനം ചെയ്തു ഹോൾഡ് ആൻഡ് .ഇടുക്കി എം പി അഡ്വ ജോയ്‌സ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി . ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ , സി ഓ എ ജനറൽ സെകട്ടറി കെ വി രാജൻ , ട്രഷറർ അബുബക്കർ സിദ്ധിഖ് ബിനു എസ് , ഗോപകുമാർ പി , സജീവ് കുമാർ , ജ്യോതികുമാർ , മൺസൂർ, അജിത് ദാസ് , പ്രവീൺ മോഹൻ , രാജ്‌മോഹൻ , കെ ഗോവിന്ദൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു . ജനറൽ കൺവീനർ പി എസ് സിബി സ്വാഗതവും ജില്ലാ സെകട്ടറി സിറിയക് ജെ കൊട്ടാരം നന്ദിയും അർപ്പിച്ചു .ഉൽഘടനയോഗത്തിനു ശേഷം വിവിധ കമ്മറ്റികളുടെ തെരഞ്ഞെടുപ്പുകളും ,വിവിധ റിപ്പോർട്ടുകളുടെ അവതരണവും നടന്നു

താരിഫ് ഓര്‍ഡര്‍ രാജ്യത്തെ കേബിള്‍ ടിവി രംഗത്തെ തകര്‍ക്കുമെന്ന് സി ഓ എ . പുതിയ നിരക് പേ ചാനല്‍ ഭീമന്മാരെ സഹായിക്കുന്നതാനെന്നും കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ . താരിഫ് നടപ്പാക്കിയാല്‍ ഗുണഭോക്താക്കള്‍ അധിക തുക നല്‍കേണ്ടിവരും ട്രായിയുടെ പുതിയ താരിഫ് ഓര്‍ഡര്‍ രാജ്യത്തെ ചെറുകിട കേബിള്‍ ടി വി ഓപറേറ്റര്‍മാരെ തകര്‍ക്കുന്നതാണെന്നു കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു .പുതിയ ഓര്‍ഡര്‍ നടപ്പാക്കുമ്പോള്‍ രാജ്യത്തെ ബഹുരാഷ്ര കുത്തക പേ ചാനലുകള്‍ക്ക് മാത്രമാണ് പ്രയോജനം ചെയ്യുക . അടിസ്ത്ഥാന ദാതാക്കളായ കേബിള്‍ ടി വി ഓപറേറ്റര്‍മാരെ ട്രായി പരിഗണിച്ചചിട്ടേയില്ല.ഉപഭോഹ്‌താക്കൾ ഇപ്പോൾ നൽകുന്ന വാടകയേക്കാള്‍ കൂടുതല്‍ തുക നല്‌കേണ്ടിവരുമെന്നുംകേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ വിജയ കൃഷ്ണന്‍ പറഞ്ഞു . കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാന ജനറല്‍ സെകട്ടറി കെ വി രാജന്‍ , കെ സി ബി എല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹനന്‍ , സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം സുരേഷ് , തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

You might also like

-