സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട കേന്ദ്രസഹായം ലഭിക്കുന്നില്ല: കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി .
കോർപറേറ്റുകൾക്ക് വലിയ രീതിയിൽ നികുതി ഇളവ് അനുവദിക്കുന്നുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. പിന്തുണ ലഭിക്കേണ്ട കേന്ദ്രത്തിൽ നിന്ന് പിന്തുണയൊന്നും ലഭിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച തുകയിൽ വലിയ കുറവ് വരുത്തി. പ്രളയത്തിൽ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു.
പ്രളയ ദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം ഈ ബജറ്റില്‍ ഒന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസിനായി കാലങ്ങളായി ആവശ്യപ്പെടുന്നു. അതും അനുവദിച്ചില്ല. സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട കേന്ദ്രസഹായം ലഭിക്കുന്നില്ല. കേരളത്തിന് അര്‍ഹതപ്പെട്ടത് നല്‍കുക തന്നെ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോർപറേറ്റുകൾക്ക് വലിയ രീതിയിൽ നികുതി ഇളവ് അനുവദിക്കുന്നുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. പിന്തുണ ലഭിക്കേണ്ട കേന്ദ്രത്തിൽ നിന്ന് പിന്തുണയൊന്നും ലഭിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച തുകയിൽ വലിയ കുറവ് വരുത്തി. പ്രളയത്തിൽ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. ബജറ്റിലൂടെ സഹായിക്കാമായിരുന്നു. പക്ഷേ ഒരു രൂപ പോലും മാറ്റിവെച്ചില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും വലിയ ഭീഷണി നേരിടുന്നു. പശുവിന്‍റെയും കഴിക്കുന്ന ഭക്ഷണത്തിന്‍റെയും പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നു. ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ സംഘപരിവാര്‍ അഴിഞ്ഞാടുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലുള്ള മധ്യപ്രദേശിലും രാജസ്ഥാനിലും സ്ഥിതി മറിച്ചല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കോൺഗ്രസിനെ പോലൊരു പാർട്ടി അനാഥാവസ്ഥയിൽ പോകാൻ പാടുണ്ടോ? രാജ്യം നേരിടുന്ന അപകടാവസ്ഥ കാണണ്ടേ? കോൺഗ്രസിന് സംഭവിച്ച അപചയത്തിൽ സഹതാപമുണ്ട്. ഇത്തരം പ്രതിസന്ധിയുണ്ടാകുമ്പോള്‍ നേരിടാൻ നേതൃത്വമുണ്ടോ? വലിയ തോതിൽ ജയിക്കുമ്പോൾ മാത്രമാണോ നേതൃത്വം കൊടുക്കേണ്ടത്? ബി.ജെ.പിക്ക് ആളെ കൂട്ടുന്നവരാണ് കോൺഗ്രസെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ കോണ്‍ഫ്രന്‍സിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.