സംസ്ഥാനത്തെ ക്രമസമാധാനനില ഗവര്‍ണര്‍ കേന്ദ്രത്തെ ധരിപ്പിച്ചു
സന്നിധാനത്ത് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സംഘപരിവാർ സംഘടനകൾ അഴിച്ചുവിട്ട അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം :ശബരിമല കർമ്മ സമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ട സമാധാനത്തുണ്ടായ അക്രമങ്ങൾ സംബന്ധിച്ചും ക്രമസമാധാന നില സംബന്ധിസിച്ചും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ കേന്ദ്രത്തെ സ്ഥിതിഗതികള്‍ അറിയിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡി.ജി.പി അറിയിച്ചു.
സന്നിധാനത്ത് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സംഘപരിവാർ സംഘടനകൾ അഴിച്ചുവിട്ട അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുമുതല്‍ നശിപ്പിച്ചത് സംബന്ധിച്ച വിവരങ്ങളും അക്രമ സംഭവങ്ങളിലുണ്ടായ നാശനഷ്ടവും സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തേടിയത്. സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിച്ച വിവരം ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണറെ സമീപിച്ചിരുന്നു .ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 1286 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3282 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 487 പേര്‍ റിമാന്‍ഡിലായിട്ടുണ്ടെന്നും 2795 പേര്‍ക്ക് ജാമ്യം ലഭിച്ചതായും ഡി.ജി.പി അറിയിച്ചു.
The state governor's office was put on the governor's center