കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്.കോണ്‍ഗ്രസുകാര്‍ക്ക് ഇരട്ടത്താപ്പ്  മോദി

പരിതാപകരം എന്ന് പറയട്ടെ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വലിയ ആക്രമണം നേരിടുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ്. ശബരിമല വിഷയം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും നേടിയ സംഭവമാണ്. കേരള സാംസ്കാരം എല്ലാ രീതിയിലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണ് ശബരിമലയില്‍ ഉണ്ടായത്

0

സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംസ്ഥാന സര്‍ക്കാര്‍ ആക്രമിക്കുകയാണ്. ശബരിമല ക്ഷേത്ര വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ കൈകാര്യ ചെയ്തത് എങ്ങനെയാണെന്ന് രാജ്യം കണ്ടു. കോണ്‍ഗ്രസുകാര്‍ക്ക് ഈ കാര്യത്തില്‍ ഡല്‍ഹിയില്‍ ഒരു നിലപാടും ഇവിടെ മറ്റൊരു നിലപാടുമാണെന്നും മോദി കുറ്റപ്പെടുത്തി.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍, സി.ബി.ഐ, പോലീസിലെ വിവിധ വിഭാഗങ്ങള്‍, കോടതികള്‍ തുടങ്ങി പലരേയും കണിശമായി വിമര്‍ശിക്കുകയാണ് പ്രതിപക്ഷവും കമ്യൂണിസ്റ്റുകാരും ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി.പരിതാപകരം എന്ന് പറയട്ടെ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വലിയ ആക്രമണം നേരിടുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ്. ശബരിമല വിഷയം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും നേടിയ സംഭവമാണ്. കേരള സാംസ്കാരം എല്ലാ രീതിയിലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണ് ശബരിമലയില്‍ ഉണ്ടായത്. എന്ത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരത്തെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ അതേ നിലപാടാണ് കോണ്‍ഗ്രസിനും യുഡിഎഫിനും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ദില്ലിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. അവരുടെ ഇരട്ടത്താപ്പ് ഇപ്പോള്‍ വെളിപ്പെട്ടു കഴിഞ്ഞു. അതൊന്നും ഇവിടെ വിലപോവില്ലെന്ന് അവര്‍ മനസ്സിലാക്കണം. സ്ത്രീ ശാക്തീകരണത്തിന്‍റെ കാര്യത്തില്‍ അവര്‍ക്കൊരു താത്പര്യവുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമത്തെ അവര്‍ എതിര്‍ക്കുമായിരുന്നില്ല.  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുള്ള ചരിത്രമുണ്ടോ.മോദി ചോദിച്ചു

You might also like

-